പാദുവായിലെ വിശുദ്ധ അന്തോനീസിനോടുള്ള നൊവേന/സമാപനാശീർവ്വാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

<<രോഗികൾക്കായുള്ള ആശീർവ്വാദം

സമാപനഗാനം>>

സമാപനാശീർവ്വാദം[തിരുത്തുക]

വി. അന്തോനീസിന്റെ മാദ്ധ്യസ്ഥം വഴി നിരവധിയായ നന്മകൾ നമുക്കു പ്രദാനം ചെയ്യുന്ന കാരുണ്യവാനായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. വി. അന്തോനീസിന്റെ നാമത്തിലുള്ള ഈ ദൈവാലയത്തിൽ ആ വിശുദ്ധന്റെ മാദ്ധ്യസ്ഥ സഹായം തേടിവന്ന നമ്മെ എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നമ്മുടെ നല്ല ആഗ്രഹങ്ങളും അഭിലാഷങ്ങളും അവിടുന്നു സഫലമാക്കട്ടെ. വി. അന്തോനീസിന്റെ അപേക്ഷയും മദ്ധ്യസ്ഥതയും നമ്മുടെ ജീവിതയാത്രയിൽ നമുക്ക്‌ ഉറപ്പുള്ള സഹായവും സംരക്ഷണവും പ്രദാനം ചെയ്യട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടുംകൂടെയുണ്ടായിരിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ

<<രോഗികൾക്കായുള്ള ആശീർവ്വാദം

സമാപനഗാനം>>