പാദുവായിലെ വിശുദ്ധ അന്തോനീസിനോടുള്ള നൊവേന/സമാപനഗാനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

<<സമാപനാശീർവ്വാദം

അനുബന്ധം>>

സമാപനഗാനം[തിരുത്തുക]

സ്വർഗ്ഗാരോഹണ നാളിൽ പിറന്നൊരു

സ്വർഗ്ഗത്തിൽ വാഴുന്ന അന്തോനീസേ...

കരയുവോർക്കാശ്വാസമേകാൻ .....

കർത്താവിൻ കാരുണ്യമേകാൻ

കാലിത്തൊഴുത്തിലെ നാഥന്റെ പ്രിയനായ്‌

ലിസ്ബണിൽ നീയന്ന് പിറന്നുവല്ലോ!


കർത്താവ്‌ കൈക്കുഞ്ഞായ്‌ എഴുന്നള്ളി നിൻ കയ്യിൽ

കൽപന കർമ്മമായ്‌ നീ ചെയ്തു.

അംഗഭംഗങ്ങളെ നീക്കിയ നീ ഞങ്ങൾതൻ

അന്തരംഗത്തിൽ വരേണമേ.


മറിയത്തിൻ മഹിമയിൽ ധന്യനാം നിന്നുടെ

വചനങ്ങൾ സാദരം കേട്ടുവല്ലോ

തിന്മയെ തോൽപിച്ച ദിവ്യനാഥാ ഞങ്ങളിൽ

നന്മകൾ പൂക്കൾ വിടർത്തണമേ.


(അല്ലെങ്കിൽ)

അത്ഭുതപ്രവർത്തനത്താൽ

സുപ്രസിദ്ധനാം വിശുദ്ധനേ!

പാദുവായിലെ അന്തോനീസേ

പാരിതിൽ കൃപ ചൊരിയണമേ


ഉണ്ണിയെ വഹിച്ചീടുന്ന

ധന്യമാം കരങ്ങളാലെ

വിണ്ണിലെ അനുഗ്രഹത്തെ

മന്നിതിലെന്നും പൊഴിക്കണമേ

(അദ്ഭുത...


ജീവിതവ്യഥകളാലെ

ഭൂമിയിൽ വലഞ്ഞീടുന്നു

നിൻ പാദാംബുജം നമിച്ചിടാം

അൽപോടെ കൃപ ചൊരിയണമെ.

(അദ്ഭുത...

<<സമാപനാശീർവ്വാദം

അനുബന്ധം>>