പാദുവായിലെ വിശുദ്ധ അന്തോനീസിനോടുള്ള നൊവേന/രോഗികൾക്കായുള്ള ആശീർവ്വാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

<<രോഗികൾക്കുവേണ്ടി പ്രാർത്ഥന‎

സമാപനാശീർവ്വാദം>>

രോഗികൾക്കായുള്ള ആശീർവ്വാദം[തിരുത്തുക]

കാർമ്മികൻ: "ആരോഗ്യവാന്മാർക്കല്ല രോഗികൾക്കാണ്‌ വൈദ്യനെ ആവശ്യം" എന്നരുളിച്ചെയ്യുകയും രോഗികളെ സുഖപ്പെടുത്തുവാൻ ശിഷ്യർക്ക്‌ അധികാരം നൽക്കുകയും ചെയ്ത കാരുണ്യവാനായ കർത്താവ്‌ നിങ്ങളെ അനുഗ്രഹിക്കട്ടെ. വി. അന്തോനീസിന്റെ മദ്ധ്യസ്ഥം വഴി നിങ്ങൾക്ക്‌ ആവശ്യമായവിധം രോഗശാന്തി പ്രദാനം ചെയ്യട്ടെ. നിങ്ങളെ സംരക്ഷിക്കുവാൻ അവിടുന്ന് നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. നിങ്ങളെ പരിപാലിക്കുവാൻ അവിടുന്ന് നിങ്ങളിൽ വസിക്കുകയും ചെയ്യട്ടെ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും + നാമത്തിൽ.

സമൂഹം: ആമ്മേൻ

(കാർമ്മികൻ സമൂഹത്തിനെമേൽ വെഞ്ചരിച്ച പനിനീർ തളിക്കുന്നു)

N.B. പരി. കുർബാന എഴുന്നെള്ളിച്ചുവച്ചാണ്‌ സമൂഹപ്രാർത്ഥനകളും മറ്റും നടത്തിയതെങ്കിൽ ഇവിടെ "സ്വർഗ്ഗത്തിൽ..." എന്ന ഗാനം പാടി ക്രമപ്രകാരം വി. കുർബാനയുടെ വാഴ്‌വ്‌ നൽകുന്നു. അതുകഴിഞ്ഞ്‌ സക്രാരി അടച്ചശേഷമാണ്‌ പനിനീർ തളിക്കേണ്ടത്‌.

<<രോഗികൾക്കുവേണ്ടി പ്രാർത്ഥന‎

സമാപനാശീർവ്വാദം>>