പാദുവായിലെ വിശുദ്ധ അന്തോനീസിനോടുള്ള നൊവേന/രോഗികൾക്കുവേണ്ടി പ്രാർത്ഥന
Jump to navigation
Jump to search
രോഗികൾക്കുവേണ്ടി പ്രാർത്ഥന[തിരുത്തുക]
കാർമ്മികൻ: "അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം" എന്നരുളിച്ചെയ്ത കർത്താവേ, വി. അന്തോനീസിന്റെ മാദ്ധ്യസ്ഥം വഴി അങ്ങയുടെ കാരുണ്യത്തിൽ അഭയം തേടുന്ന ഈ രോഗികളെ തൃക്കൺപാർക്കണമെ. ആത്മീയവും ശാരീരികവുമായ സൗഖ്യം ഇവർക്കു (ഞങ്ങൾക്കു) പ്രദാനം ചെയ്യണമേ. ഞങ്ങളെല്ലാവരും ദൈവമായ അങ്ങേയ്ക്കും അങ്ങയുടെ പിതാവിനും പരിശുദ്ധാത്മാവിനും സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കുന്നതിനും, സുകൃതസമ്പന്നമായ ഒരു ജീവിതത്തിനുശേഷം നിത്യ സൗഭാഗ്യം പ്രാപിക്കുന്നതിനും ഇടയാകട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും,
സമൂഹം: ആമ്മേൻ.