പാദുവായിലെ വിശുദ്ധ അന്തോനീസിനോടുള്ള നൊവേന/ഗാനം
ദൃശ്യരൂപം
ഗാനം
[തിരുത്തുക]പാദുവായിലെ പരിശുദ്ധനേ
പാപവിമോചിതനേ
നിന്തിരുപാദം നമിക്കുന്ന ഞങ്ങളെ
നിർമ്മലരാക്കേണമേ.....
ദൈവസ്നേഹത്തിൻ ആലയം നീ
ദൈവജ്ഞാനത്തിൽ ഉറവിടം നീ
തപസ്സിന്റെ ദിവ്യദൃഷ്ടാന്തമേ -
ദുഃഖതമസ്സിൽ നീ അഗ്നിയായ് വിടരേണമേ.
അന്ധന്മാർക്ക് പ്രകാശം നീ
ബന്ധിതർക്കാശ്വാസദായകൻ നീ
അത്ഭുതങ്ങൾ ചെയ്ത അൻശ്വരനേ - നീ
അനുഗ്രഹം ഞങ്ങളിൽ ചൊരിയേണമേ
(അല്ലെങ്കിൽ)
അത്ഭുതങ്ങൾ ചെയ്തു ഞങ്ങളിൽ - സ്വർഗ്ഗരാജ്യരശ്മിയേകിടും
ക്രിസ്തുവിന്റെ പ്രേഷിതോത്തമ - പൊൽപ്പാദങ്ങളെന്നുമാശ്രയം
പാവനാത്മാവായോരങ്ങുതൻ പ്രാർത്ഥന സഹായശക്തിയാൽ
ശ്രേയസ്സാർന്നു ഞങ്ങൾ വാഴുവാൻ പ്രീതനായ് വരങ്ങൾ നൽകണേ!
വേദനിച്ചീടുന്ന ചേതസ്സും നീരെഴുന്ന നീർമിഴികളും
കാഴ്ചവച്ചു കൂപ്പിടുന്നിതാ കാതണച്ചു കേൾക്ക നായകാ
പാദുവായിൽ ആശയോടെ നിൻ പാദമാശ്രയിച്ചോരേഴകൾ
ആശനേടി നിന്നനുഗ്രഹാൽ ആശിസ്സേകകിന്നുമവ്വിധം.