പാദുവായിലെ വിശുദ്ധ അന്തോനീസിനോടുള്ള നൊവേന/വി. ഗ്രന്ഥപാരായണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

<<നവനാൾ ജപങ്ങൾ

സമൂഹ പ്രാർത്ഥന>>

(എഴുന്നേറ്റു നിന്നുകൊണ്ട്‌)

വി. ഗ്രന്ഥപാരായണം[തിരുത്തുക]

ദുഃഖിതരേയും പീഡിതരേയും ആശ്വസിപ്പിക്കുവാൻ അയയ്ക്കപ്പെട്ട കർത്താവേ, വി. അന്തോനീസിന്റെ നാമത്തിലുള്ള ഈ ദൈവാലയത്തിൽ ഒരുമിച്ചുകൂടി പ്രാർത്ഥിക്കുന്നവരായ ഞങ്ങളുടെമേൽ അങ്ങയുടെ കൃപാവരം ചിന്തണമെ. ഞങ്ങളെ വിശ്വാസത്തിൽ ഉറച്ചവരും സുകൃതങ്ങളിൽ തൽപരരും ആക്കണമെ. ഞങ്ങളെല്ലാവരും വി. അന്തോനീസിനെപ്പോലെ അങ്ങയുടെ വചനംകേട്ട്‌ അത്‌ പാലിക്കുന്നവരും അങ്ങനെ അങ്ങേയ്ക്കുള്ളവരും ആകുന്നതിന്‌ കൃപ ചെയ്യണമെ.

സമൂഹം: ആമ്മേൻ

കാർമ്മികൻ: നിങ്ങൾക്കു + സമാധാനം

സമൂഹം: അങ്ങേയ്കും സമാധാനം

കാർമ്മികൻ: വിശുദ്ധ (പേര്‌) എഴുതിയ നമ്മുടെ കർത്താവീശോമിശിഹായുടെ സുവിശേഷം.

സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.

(വായന അവസാനിക്കുമ്പോൾ പുസ്തകമടച്ച്‌ ചുംബിക്കുന്നു. പ്രസംഗം ഇല്ലെങ്കിൽ അൽപസമയം മൗനമായിരുന്നു ധ്യാനിക്കുന്നു.)

<<നവനാൾ ജപങ്ങൾ

സമൂഹ പ്രാർത്ഥന>>