ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/65
←സ്തോത്രം-64 | ദേവീമാനസപൂജാസ്തോത്രം രചന: സ്തോത്രം-65 |
സ്തോത്രം-66→ |
പൂജാമിമാം യഃ പഠതി പ്രഭാതേ
മദ്ധ്യാഹ്നകാലേ യദി വാ പ്രദോഷേ
ധർമ്മാർത്ഥകാമാൻ പുരുഷോ ലഭേത
ദേഹാവസാനേ ശിവഭാവമേതി. (65)
വിഭക്തി -
പൂജാം - ആ. സ്ത്രീ. ദ്വി. ഏ.
ഇമാം - ഇദംശ. സ്ത്രീ. ദ്വി . ഏ.
യഃ - യച്ഛ. പു. പ്ര. ഏ.
പഠതി - ലട്ട്. പ. പ്ര. ഏ.
പ്രഭാതേ - അ. ന. സ. ഏ.
മദ്ധ്യാഹ്നകോലേ - അ. പു. സ. ഏ.
യദി - അവ്യ.
വാ - അവ്യ.
പ്രദോഷേ - അ. ന. സ. ഏ.
ധർമ്മാർത്ഥകാമാൻ - അ. പു. ദ്വി. ബ.
പുരുഷഃ - അ. പു. പ്ര. ഏ.
ലഭേത - ലിങ്. ആ. പ്ര. ഏ.
ദേഹാവസാനേ - അ. ന. സ. ഏ.
ശിവഭാവം - അ. പു. ദ്വി. ഏ.
ഏതി - ലട്ട്. പ്ര. പ്ര. ഏ.
അന്വയം - യഃ പ്രഭാതേ മദ്ധ്യാഹ്നകാലേ പ്രദോഷേ വാ ഇമാം പൂജാം പഠതി യദി സഃ പുരുഷഃ ധർമ്മാർത്ഥകാമാൻ ലഭേത ദേഹവസാനേ ശിവഭാവം ഏതി (ച).
അന്വയാർത്ഥം - യാവനൊരുത്തൻ പ്രഭാതത്തിലോ മദ്ധ്യാഹ്നത്തിലോ പ്രദോഷത്തിലോ ഈ പൂജയെ പഠിക്കുന്നു എങ്കിൽ ആ പുരുഷൻ ധർമ്മാർത്ഥകാമങ്ങളെ ലഭിക്കും. ദേഹാവസാനത്തിങ്കൽ ശിവഭാവത്തെയും പ്രാപിക്കും.
പരിഭാഷ - പ്രദോഷം - സന്ധ്യാസമയം ദേഹാവസാനം - മരണം. ശിവഭാവം - മോക്ഷം.
ഭാവം - യാവനൊരുത്തൻ വെളുപ്പാൻ കാലത്തോ ഉച്ചക്കോ വൈകുന്നേരമോ ഈ പൂജയെ ആചരിക്കുന്നു എങ്കിൽ ആ പുരുഷൻ ഈ ലോകത്തിൽ ധർമ്മം, അർത്ഥം, കാമം ഇവയേയും മരണേശേഷം മോക്ഷത്തെയും പ്രാപിക്കും.