Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-64


ഏ‌ഷാ ഭക്ത്യാ തവ വിരചിതാ യാ മയാ ദേവി പൂജാ
സ്വീകൃത്യൈനാം സപദി സകലാൻ മേ ̧പരാധാൻ ക്ഷമസ്വ
നൂനം യത്തത്തവകരുണയാ പൂജിതാമേതു സദ്യഃ
സാനന്ദം മേ ഹൃദയകമലേ തേ ̧സ്തു നിത്യം നിവാസഃ        (64)

വിഭക്തി -
ഏ‌ഷാ - ഏതച്ഛ. ദ. സ്ത്രീ. പ്ര. ഏ.
ഭക്ത്യാ - ഇ. സ്ത്രീ. തൃ. ഏ.
തവ - യു‌ഷ്മ. ‌ഷ. ഏ.
വിരചിതാ - ആ. സ്ത്രീ. പ്ര. ഏ.
യാ - യച്ഛ. സ്ത്രീ. പ്ര. ഏ.
മയാ - അസ്മ. തൃ. ഏ.
[ 103 ] ദേവി - ഈ. സ്ത്രീ. സംപ്ര. ഏ.
പൂജാ - ആ. സ്ത്രീ. പ്ര. ഏ.
സ്വീകൃത്യ - ല്യബ. അവ്യ.
സകലാൻ - അ. പു. ദ്വി. ബ.
ക്ഷമസ്വ - ലോട്ട്. ആ. മ. ഏ.
നൂനം - അവ്യ.
യൽ - യച്ഛ. ന. പ്ര. ഏ.
തൽ - തച്ഛ. ന. പ്ര. ഏ.
തവ - യു‌ഷ്മ. ‌ഷ. ഏ.
കരുണയാ - ആ. സ്ത്രീ. തൃ. ഏ.
പൂജിതാം - ആ. സ്ത്രീ. ദ്വി. ഏ.
ഏതു - ലോട്ട്. പ. പ്ര. ഏ.
സദ്യഃ - അവ്യ.
സാനന്ദം. അവ്യ.
മേ - അസ്മ. ‌ഷ. ഏ.
ഹൃദയകമലേ - അ. ന. സപ്ത. ഏ.
തേ - യു‌ഷ്മ. ‌ഷ. ഏ.
അസ്തു - ലോട്ട്. പ. പ്ര. ഏ.
നിത്യം - അവ്യ.
നിവാസഃ - അ. പു. പ്ര..

അന്വയം - ഹേ ദേവി! ഏ‌ഷാ തവ യാ പൂജാ മയാ ഭക്ത്യാ വിരചിതാ (ത്വം) ഏനാം സ്വീകൃത്യ സപദി മേ സകലാൻ അപരാധാൻ ക്ഷമസ്വ. തവ കരുണയാ യൽ (മയാ കൃതാ) തൽ സദ്യഃ പൂജിതാം ഏതു. നൂനം നിത്യം സാനന്ദം തേ നിവാസഃ മേ ഹൃദയകമലേ അസ്തു.

അന്വയാർത്ഥം - അല്ലയോ ദേവി! ഈ നിന്തിരുവടിയുടെ യാതൊരു പൂജ ഭക്തിയോടുകൂടി എന്നാൽ വിരചിതയായി ഭവതി ഇതിനെ സ്വീകരിച്ചിട്ട് ഉടനെ എന്റെ സകലങ്ങളായിരിക്കുന്ന അപരാധങ്ങളെ ക്ഷണിക്കണമേ. നിന്തിരുവടിയുടെ [ 104 ]കരുണയാൽ യാതൊന്ന് (എന്നാൽ കൃത്യമായി) അത് എന്നും പൂജിതയെ തന്നെ പ്രാപിക്കട്ടെ. എപ്പോഴും ആനന്ദത്തോടുകൂടി നിന്തിരുവടിയുടെ നിവാസം എന്റെ ഹൃദയകമലത്തിൽ ഭവിക്കട്ടെ.

പരിഭാ‌ഷ - വിരചിതാ - ഉണ്ടാക്കപ്പെട്ടത്. സകലങ്ങൾ - എല്ലാം യാതൊന്ന് - പൂജാ. കൃതം - ചെയ്യപ്പെട്ടത്. പൂജിതാ - പൂജിക്കുവാൻ യോഗ്യ.

ഭാവം - അല്ലയോ ദേവി നിന്തിരുവടിയുടെ യാതൊരു പൂജ ഭക്തിയോടുകൂടി ഞാൻ നിർമ്മിച്ചു (ചെയ്തു) ഭവതി ഈ പൂജയെ സ്വീകരിച്ച് എന്റെ സമസ്താപരാധങ്ങളേയുയം ക്ഷമിക്കേണമേ. നിന്തിരുവടിയുടെ കരുണയാൽ ഈ പൂജ എന്നും പൂജ്യയായിത്തീരട്ടെ. എപ്പോഴും ആനന്ദത്തോടുകൂടി നിന്തിരുവടിയുടെ നിവാസം എന്റെ ഹൃദയകമലത്തിൽ ഭവിക്കട്ടെ.