ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/66
←സ്തോത്രം-65 | ദേവീമാനസപൂജാസ്തോത്രം രചന: സ്തോത്രം-66 |
സ്തോത്രം-66→ |
പൂജാമിമാം പഠേന്നിത്യം
പൂജാം കർത്തുമനീശ്വരഃ
പൂജാഫലമവാപ്നോതി
വാഞ്ഛിതാർത്ഥം ച വിന്ദതി. (66)
വിഭക്തി -
പൂജാം - ആ. സ്ത്രീ. ദ്വി. ഏ.
ഇമാം - ഇദം ശബ്ദ. സ്ത്രീ. ദ്വി. ഏ.
പഠേൽ - ലിങ്. പര. പ്ര. ഏ.
നിത്യം - അവ്യ.
കർത്തും - തുമു. അവ്യ.
അനീശ്വരഃ - അ. പു. പ്ര. ഏ.
പൂജാഫലം - അ. ന. ദ്വി. ഏ.
അവാപ്നോതി - ലട്ട്. പ. പ്ര. ഏ.
വാഞ്ഛിതാർത്ഥം - അ. ന. ദ്വി. ഏ.
ച - അവ്യ.
വിന്ദതി - ലട്ട്. പ. പ്ര. പു. ഏ.
അന്വയം - പൂജാം കർത്തും അനീശ്വരഃ ഇമാംപൂജാം നിത്യം പഠേൽ സഃ പൂജാഫലം അവാപ്നോതി വാഞ്ഛിതാർത്ഥം ച വിന്ദതി.
അന്വയാർത്ഥം - പൂജയെ ചെയ്‌വാനായിക്കൊണ്ട് അനീശ്വരനായിരിക്കുന്നവൻ ഈ പൂജയെ നിത്യം പഠിക്കുമെങ്കിൽ അവൻ പൂജാഫലത്തെ പ്രാപിക്കുന്നു. വാഞ്ഛിതാർത്ഥത്തേയും ലഭിക്കുന്നു.
പരിഭാഷ - അനീശ്വരൻ - അസമർത്ഥൻ. പൂജാഫലം - പൂജചെയ്താലുള്ള ഫലം. വാഞ്ഛിതാർത്ഥം - വിചാരിക്കുന്ന (ആഗ്രഹിക്കുന്ന) കാര്യം.
ഭാവം - പൂജിപ്പാൻ കഴിയാത്തവൻ ഈ സ്ത്രാത്രത്തെ ദിവസവും പാരായണം ചെയ്താൽ അവന് പൂജാഫലമുണ്ടാവുകയും ആഗ്രഹിച്ച കാര്യം സാധിക്കയും ചെയ്യും.