Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-62


ക്ഷണമഥ ജഗദംബ മഞ്ചകേസ്മിൻ
മൃദുതരതൂലികയാ വിരാജമാനേ
അതിരമസി മുദാ ശിവേന സാർദ്ധം
സുഖശയനം കുരു തത്ര മാം സ്മരന്തീ.        (62)

വിഭക്തി -
ക്ഷണം - അവ്യ.
അഥ - അവ്യ.
ജഗദംബ - ആ. സ്ത്രീ. സംപ്ര. ഏ.
മഞ്ചകേ - അ. ന. സ ഏ
അസ്മിൻ - ഇദം. മ. ന. സ. ഏ.
മൃദുതരതുലികയാ - ആ. സ്ത്രീ. തൃ. ഏ.
വിരാജമാനേ - അ. ന. സ. ഏ.
അതിരമസി - ലട്ട്. പ. മ. ഏ.
മുദാ - ദ. സ്ത്രീ. തൃ. ഏ.
സാർദ്ധം - അവ്യ
സുഖശയനം - അ. ന. ദ്വി. ഏ.
തത്ര - അവ്യ.
മാം - അസ്മ. ദ്വി. ഏ.
സ്മരന്തീ - ഈ. സ്ത്രീ. പ്ര. ഏ.

അന്വയം - ജഗദംബ! (ത്വം) അസ്മിൻ മൃദുതരതൂലികയാ വിരാജമാനേ മഞ്ചകേ ശിവേന സാർദ്ധം മുദാ അതിരമസി. അഥ ക്ഷണം മാം സ്മരന്തീ സുഖശയനം കുരു.

അന്വയാർത്ഥം - അല്ലയോ ജഗദംബേ! നിന്തിരുവടി ഈ മൃദുതരതൂലികയാൽ വിരാജമാനമായിരിക്കുന്ന മഞ്ചകത്തിൽ ശിവനോടുകൂടി മുത്തോട് അതിരമിക്കുന്നു. അനന്തരം ക്ഷണനേരം എന്നെ സ്മരന്തിയായിട്ട് സുഖശയനത്തെ ചെയ്താലും.

[ 100 ] പരിഭാ‌ഷ - മൃദുതരതൂലിക - ഏറ്റവും മാർദ്ദവമുള്ള വിരിപ്പ്. വിരാജമാനം - ശോഭിക്കുന്നത്. മഞ്ചകം - മഞ്ചാ. മുത് - സന്തോ‌ഷം. അതിരമിക്ക - വിഹരിക്ക. സ്മരന്തീ - സ്മരിക്കുന്നവൾ. സ്മരിക്ക - ഓർമ്മിക്ക.

ഭാവം - അല്ലയോ ലോകമാതാവേ! നിന്തിരുവടി മാർദ്ദവമുള്ള വിരിപ്പൂക്കൾകൊണ്ട് ശോഭിച്ചിരിക്കുന്ന ഈ മണിമഞ്ചത്തിൽ ശിവനോടുകൂടി വിഹരിക്കുന്നു. അനന്തരം ക്ഷണനേരം എന്നെ സ്മരിച്ച് അവിടെ സുഖമായി ശയിച്ചാലും.