Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-61


അഥ മാതുരുശീരവാസിതം
നിജതാംബുലരസേന രഞ്ജിതം
തപനീയമയേ ഹി വട്ടുകേ
മുഖഗണ്ഡു‌ഷജലം വിധീയതാം        (61)

വിഭക്തി -
അഥ - അവ്യ.
[ 98 ] മാതഃ - ഋ. സ്ത്രീ. സംപ്ര. ഏ.
ഉശീരവാസിതം - അ. ന. പ്ര. ഏ.
നിജതാംബൂലരസേന - അ. പു. തൃ. ഏ.
രഞ്ജിതം - അ. ന. പ്ര. ഏ.
തപനീയമയേ - അ. ന. സ. ഏ.
ഹി - അവ്യ
വട്ടുകേ - അ. ന. സ. ഏ.
മുഖഗണ്ഡു‌ഷജലം - അ. ന. പ്ര. ഏ.
വിധീയതാം - ലോട്ട്. അ. പ്ര. പു. ഏ.

അന്വയം - ഹേ മാതഃ! അഥ ഉശീരവാസിതം നിജതാംബുലരസേന രഞ്ജിതം മുഖഗണ്ഡു‌ഷജലം തപനീയമയേ വട്ടുകേ ഹിവിധീയതാം.

അന്വയാർത്ഥം - അല്ലയോ അമ്മേ! അനന്തരം ഉശീരവാസിതമായി നിജതാംബൂലരസത്തോടു രഞ്ജിതമായിരിക്കുന്ന മുഖഗണ്ഡു‌ഷജലം തപനീയമയമായിരിക്കുന്ന വട്ടുകത്തിൽ വിധാനം ചെയ്യപ്പെട്ടാലും.

പരിഭാ‌ഷ - ഉശീവാസിതം - രാമച്ചം കൊണ്ടു സുഗന്ധീകരിച്ചത്. നിജതാംബൂലരസം - തന്റെ താംബൂലത്തിന്റെ രസം. രഞ്ജിതം - കൂടിയത്. മുഖഗണ്ഡു‌ഷജലം - കവിൾക്കൊണ്ട വെള്ളം തപനീയമയം - സ്വർണ്ണമയം. വട്ടുകം - പാത്രം. വിധാനം ചെയ്ക - ഒഴിക്കുക.

ഭാവം - അല്ലയോ അമ്മേ! രാമച്ചം കൊണ്ട് സുഗന്ധീകരിച്ചതും നിന്തിരുവടിയുടെ താംബൂലത്തിന്റെ നീരും കൂടിക്കലർന്ന് അതിമനഹോരമായിരിക്കുന്നതുമായ കവിൾക്കൊണ്ട വെള്ളത്തെ ഈ സ്വർണ്ണപാത്രത്തിൽ ഒഴിക്കേണമേ. [ 99 ]