Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-57


ചരണനളിനയുഗ്മം പങ്കജൈഃ പൂജയിത്വാ
കനകകമലമാലാം കണ്ഠദേശേർപയിത്വാ
ശിരസി വിനിഹിതോയം രത്നപൂ‌ഷ്പാഞ്ജലിസ്തേ
ഹൃദയകമലമദ്ധ്യേ ദേവി! ദൈന്യം ധുനോതു.        (57)

വിഭക്തി -
ചരണനളിനയുഗ്മം - അ. ന. ദ്വി. ഏ.
പങ്കജൈഃ - അ. ന. തൃ. ബ.
പൂജയിത്വാ - ത്വാ. അവ്യ.
കനകകമലമാലാം - ആ. സത്രീ. ദ്വി. ഏ.
കണ്ഠദേശേ - അ. പു. സ. ഏ.
അർപ്പയിത്വാ - ത്വാ. അവ്യ.
ശിരസി - സ. ന. സ. ഏ.
വിനിഹിതഃ - അ. പു. പ്ര. ഏ.
അയം - ഇദം. പു. പ്ര. ഏ.
രത്നപു‌ഷ്പാഞ്ജലിഃ - ഇ. പു. പ്ര. ഏ.
തേ - യു‌ഷ്മ. ‌ഷ. ഏ.
ഹൃദയകമേലദ്ധ്യേ - അ. പു. സ. ഏ.
ദേവി - ഈ. സ്ത്രീ. സംപ്ര. ഏ.
ദൈന്യം - അ. ന. ദ്വി. ഏ.
ധുനോതു - ലോട്ട്. പ. പ്ര. ഏ.

അന്വയം - ദേവി തേ ചരണനളിനയുഗ്മം പങ്കജൈഃ പൂജയിത്വാ കണ്ഠദേശേ കനകകമലമാലാം അർപ്പയിത്വാ ശിരസി വിനിഹിതഃ അയം രത്നപു‌ഷ്പാഞ്ജലിഃ മമ ഹൃദയകമലമദ്ധ്യേ ദൈന്യം ധുനോതു.

അന്വയാർത്ഥം - അല്ലയോ ദേവി നിന്തിരുവടിയുടെ ചരണനളിന യുഗ്മത്തെ പങ്കജങ്ങളെക്കൊണ്ട് പൂജിചിട്ട് കണ്ഠദേശത്തിൽ കനകകമലമാലയെ അർപ്പിച്ചിട്ട് ശിരസ്സിൽ വിനിഹിതമായിരി[ 93 ]ക്കുന്ന ഈ രത്നപു‌ഷ്പാഞ്ജലി എന്റെ ഹൃദയകമലമദ്ധ്യത്തിലുള്ള ദൈന്യത്തെ കളയട്ടെ.

പരിഭാ‌ഷ - ചരണനളിനയുഗ്മം - ചരണനളിനങ്ങളുടെ യുഗ്മം. ചരണനളിനങ്ങൾ - നളിനങ്ങൾ പോലെയുള്ള ചരണങ്ങൾ. നളിനങ്ങൾ - താമരപ്പൂക്കൾ. ചരണങ്ങൾ - കാലുകൾ. യുഗ്മം - ഇരട്ട (രണ്ട്). പങ്കജങ്ങൾ - താമരപ്പൂക്കൾ. കണ്ഠദേശം - കഴുത്ത്. കനകകമലമാല - സ്വർണ്ണത്താമരപ്പൂക്കൾ കൊണ്ടുള്ള മാല. അർപ്പിക്ക - അണിയിക്ക. ശിരസ്സ് - തല. വിനിഹിതം - അർച്ചിക്കപ്പെട്ടത്. രത്നപു‌ഷ്പാഞ്ജലി - രത്നപു‌ഷ്പങ്ങളെക്കൊണ്ടുള്ള അഞ്ജലി. ഹൃദയകമലമദ്ധ്യം - ഹൃദയകമലത്തിന്റെ മദ്ധ്യം. ഹൃദയകമലം - കമലം പോളുള്ള ഹൃദയം. കമലം - താമര. ഹൃദയം - മനസ്സ്. ദൈന്യം - ദീനഭാവം.

ഭാവം - അല്ലയോ ദേവി നിന്തിരുവടിയുടെ താമരപ്പൂക്കൾ പോലുള്ള കാലുകളെ താമരപ്പൂക്കൾ കൊണ്ടർച്ചിച്ചിട്ട് കഴുത്തിൽ കനകത്താമരപ്പൂക്കളെക്കൊണ്ടുള്ള മാലയും അണിയിച്ച്, ശിരസ്സിൽ അർച്ചിച്ചതായ ഈ രത്നപു‌ഷ്പാഞ്ജലി എന്റെ മനസ്സിലുള്ള ദീനഭാവത്തെ കളയട്ടെ.