Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-56


രക്തോത്പലാരക്തതലപ്രഭാഭ്യാം
ധ്വജോർദ്ധരേഖാകുലിശാങ്കിതാഭ്യം
അശേ‌ഷവൃന്ദാരകവന്ദിതാഭ്യം
നമോ ഭവാനീ പദപങ്കജാഭ്യാം        (56)

വിഭക്തി -
രക്തോത്പലരക്തതലപ്രഭാഭ്യാം - അ. ന. ച. ദ്വി.
[ 91 ] ധ്വജോർദ്ധരേഖാകുലിശാങ്കിതാഭ്യാം - അ. . ച. ദ്വി.
അശേ‌ഷവൃന്ദാരകവന്ദിതാഭ്യാം - അ. ന. ച. ദ്വി.
നമഃ - സ. ന. പ്ര. ഏ.
ഭവാനീ - പദപങ്കജാഭ്യാം. അ. ന. ച. ദ്വി.

അന്വയം - രക്തോത്പലാരക്തതലപ്രഭാഭ്യാം ധ്വജോർദ്ധരേഖാ കുലിശാങ്കിതാഭ്യാം അശേ‌ഷവൃന്ദാരകവന്ദിതാഭ്യാം ഭവാനീപദ പങ്കജാഭ്യാം നമഃ.

അന്വയാർത്ഥം - രക്തോത്പലാരക്തതലപ്രഭങ്ങളായി ധ്വജോർദ്ധരേഖാ കുലിശാങ്കിതങ്ങളായി അശേ‌ഷവൃന്ദാരക വന്ദിതങ്ങളായിരിക്കുന്ന ഭവാനീ പദപങ്കജങ്ങൾക്കായിക്കൊണ്ട് നമസ്ക്കാരം.

പരിഭാ‌ഷ - രക്തോത്പലാരക്തതലപ്രഭകൾ - രക്തോത്പലങ്ങൾപോലെ ആരക്തങ്ങളായിരിക്കുന്ന തലങ്ങളുടെ പ്രഭയോടു കൂടിയവ. രക്തോത്പലങ്ങൾ - ചെന്താമരകൾ. ആരക്തങ്ങൾ - മുഴുവൻ രക്തങ്ങൾ. രക്തങ്ങൾ - ചുവന്നവ. തലങ്ങൾ - കാലിന്റെ കീഴ്ഭാഗങ്ങൾ ധ്വജോർദ്ധരേഖാകുലിശാങ്കിതങ്ങൾ ധ്വജം, ഊർദ്ധം, വജ്രം ഈ മാതിരിയുള്ള വരകളാൽ അടയാളപ്പെട്ടവ. അശേ‌ഷവൃന്ദാരകവന്ദിതങ്ങൾ - എല്ലാ ദേവന്മാരാലും നമസ്ക്കരിക്കപ്പെട്ടവ. ഭവാനീപദപങ്കജങ്ങൾ - ഭവാനിയുടെ പങ്കജങ്ങൾ പോലെയുള്ള പദങ്ങൾ. ഭവാനി - പാർവതി. പങ്കജങ്ങൾ - താമരപ്പൂക്കൾ. പദങ്ങൾ - കാലുകൾ.

ഭാവം - ചെന്താമരകൾപോലെ കീഴ്ഭാഗം മുഴുവൻ ചുവന്നിരിക്കുന്നവയും ധ്വജം, ഊർദ്ധം, വജ്രം എന്നിവപോലെയുള്ള വരകൾകൊണ്ട് അടയാളപ്പെട്ടിരിക്കുന്നവയും എല്ലാ ദേവന്മാരാലും നമസ്ക്കരിക്കപ്പെട്ടവയുമായ പാർവ്വതീചരണാബ്ജങ്ങൾക്കു നമസ്ക്കാരം. [ 92 ]