ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/42
←സ്തോത്രം-41 | ദേവീമാനസപൂജാസ്തോത്രം രചന: സ്തോത്രം-42 |
സ്തോത്രം-43→ |
ഇന്ദ്രാദയോ നതിശതൈർമ്മകുടപ്രദീപൈർ-
ന്നീരാജയന്തി സതതം തവ പാദപീഠം
തസ്മാദഹം തവ സമസ്തശരീരമേത -
ന്നീരാജയാമി ജഗദംബ! സഹസ്രദീപൈഃ (42)
വിഭക്തി -
ഇന്ദ്രാദയഃ - ഇ. പു. പ്ര. ബ
നതിശതൈഃ - അ. പു. തൃ. ബ.
മകുടപ്രദീപൈഃ - അ. പു. തൃ. ബ.
നീരാജയന്തി - ലട്ട്. പ. പ്ര. പു. ബ.
സതതം - അവ്യ.
തവ - യുഷ്മ. ഷ ഏ.
പാദപീഠം - അ. ന. ദ്വി. ഏ.
തസ്മാൽ - തച്ഛ. ദ. ന. പ. ഏ.
അഹം - അസ്മ. ദ. പ്ര. ഏ.
തവ - യുഷ്മ. ദ. ശ. ഏ.
സമസ്തശരീരം - അ. ന. ദ്വി ഏ.
ഏതൽ - ഏത. ദ. ന. ദ്വി ഏ.
നീരാജയാമി - ലട്ട്. പ. ഉത്ത. ഏ.
ജഗദംബ - സ്ത്രീ. സംപ്ര. ഏ.
സഹസ്രദീപൈഃ - അ. പു. തൃ. ബ.
അന്വയം - ഹേ ജഗദംബ! ഇന്ദ്രാദയഃ നതിശതൈഃ മകുട
പ്രദീപൈഃ തവ പാദപീഠം സതതം നീരാജയന്തി. തസ്മാൽ
അഹം തവ ഏതൽ സമസ്തശരീരം സഹസ്രദീപൈഃ നീരാജയാമി.
അന്വയാർത്ഥം - അല്ലയോ ജഗദംബേ! ഇന്ദ്രാദികൾ നതിശതങ്ങളായിരിക്കുന്ന
മകുടപ്രദീപങ്ങളെക്കൊണ്ട് എല്ലായ്പ്പോഴും
നിന്തിരുവടിയുടെ പാദപീഠത്തെ നീരാജനംചെയ്യുന്നു. അതു
ഹേതുവായിട്ട് ഞാൻഭവതിയുടെ ഈ സമസ്തശരീരത്തെ
സഹസ്രദീപങ്ങളെക്കൊണ്ട് നീരാജനംചെയ്യുന്നു.
പരിഭാഷ - ഇന്ദ്രാദികൾ - ഇന്ദ്രൻ തുടങ്ങിയുള്ളവർ.
നതിശതങ്ങൾ - നുറു നമസ്ക്കാരങ്ങൾ, മകുടപ്രദീപങ്ങൾ
മകുടങ്ങളാകുന്ന പ്രദീപങ്ങൾ. മകുടങ്ങൾ - കിരീടങ്ങൾ.
പ്രദീപങ്ങൾ - വിളക്കുകൾ. പാദപീഠം - പാദം വെച്ചിരിക്കുന്ന
പീഠം. നീരാജനം ചെയ്ക - ഉഴിയുക. സമസ്തശരീരം - എല്ലാ
ശരീരം. സഹസദീപങ്ങൾ - ആയിരം വിളക്കുകൾ. നീരാജനം
ചെയ്ക - ഉഴിയുക.
ഭാവം - അല്ലയോ ലോകമാതാവേ! ഇന്ദ്രൻ തുടങ്ങിയുള്ള
ദേവന്മാർ അനേകം നമസ്കാരങ്ങളോടുകൂടിയ കിരീടരത്നപ്രഭകളാകുന്ന വിളക്കുകളെക്കൊണ്ട് നിന്തിരുവടിയുടെ പാദം
വെച്ചിട്ടുള്ള പീഠത്തെ ഉഴിയുന്നു. അല്ലയോ ദേവി! ഭവതിയുടെ
എല്ലാ ശരീരത്തിലും (അംഗങ്ങളിലും) ആയിരം ദീപങ്ങൾ
കൊണ്ട് ഞാൻനീരാജനം ചെയ്യുന്നു.