ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-41


മാർത്താണ്ഡമണ്ഡലനിഭോ ജഗദംബ! യോയം
ഭക്ത്യാ മയാ മണിമയോ മുകുരോ ̧ർപ്പിതസ്തേ
പൂർണ്ണേന്ദുബിംബരുചിരം വദനം സ്വകീയ-
മസ്മിൻ വിലോകയ വിലോലവിലോചനേ! ത്വം        (41)

വിഭക്തി -
മാർത്താണ്ഡമണ്ഡലനിഭഃ - അ. പു. പ്ര. ഏ.
ജഗദംബ - അ. സ്ത്രീ. സംപ്ര. ഏ.
യഃ - യച്ഛ. പു. പ്ര. ഏ.
അയം - ഇദം. ശ. മ. പു. പ്ര ഏ.
ഭക്ത്യാ - ഇ. സ്ത്രീ. തൃ. ഏ.
[ 69 ] മയാ - അസ്മ തൃ. ഏ.
മണിമയഃ - അ. പൂ. പ്ര. ഏ.
മുകുരഃ - അ. പു. പ്ര. ഏ.
അർപ്പിതഃ - അ. പു. പ്ര. ഏ.
തേ - യു‌ഷ്മ. ച. ഏ.
പൂർണ്ണേന്ദുബിംബരുചിരം - അ. ന. ദ്വി. ഏ.
വദനം - അ. ന. പ്ര ഏ.
സ്വകീയം - അ. ന. പ്ര. ഏ.
അസ്മിൻ - ഇദം. മ. പു. സ ഏ.
വിലോകയ - ലോട്ട്. പ. മ ഏ.
വിലോലവിലോചനേ - ഏ. സ്ത്രീ. സംപ്ര. ഏ.
ത്വം - യു‌ഷ്മ. ദ. പ്ര. ഏ.
അന്വയം - ഹേ ജഗദംബ! മാർത്താണ്ഡമണ്ഡലനിഭഃ മണിമയഃ യഃ അയം മുകുരഃ മയാ ഭക്ത്യാ തേ അർപ്പിതഃ ഹേ വിലോലവിലോചനേ! ത്വം പൂർണ്ണേന്ദുബിംബരുചിരം സ്വകീയം വദനം അസ്മിൻ വിലോകയ.

അന്വയാർത്ഥം - അല്ലയോ ജഗദംബ! മാർത്താണ്ഡമണ്ഡല നിഭനായി മണിമയമായിരിക്കുന്ന യാതൊരു ഈ മുകുരം എന്നാൽ ഭക്തിയോടുകൂടി ഭവതിക്കായിക്കൊണ്ട് അർപ്പിതമായി. അല്ലയോ വിലോലവിലോചനേ! നിന്തിരുവടി പൂർണ്ണേന്ദു ബിംബരുചിരമായി സ്വകീയമായിരിക്കുന്ന വദനത്തെ ഇതിൽ വിലോകനം ചെയ്താലും.

പരിഭാ‌ഷ - മാർത്താണ്ഡമണ്ഡലനിഭം - മാർത്താണ്ഡമണ്ഡലതുല്യം. മാർത്താണ്ഡമണ്ഡലം - സൂര്യബിംബം. മണിമയം - രത്നംകൊണ്ടുണ്ടാക്കിയിട്ടുള്ളത്. മുകുരം - കണ്ണാടി. അർപ്പിതം - അർപ്പിക്കപ്പെട്ടത്. അർപ്പിക്ക - വെയ്ക്കുക. വിലോലവിലോചനാ - വിലോലങ്ങളായിരിക്കുന്ന വിലോചനങ്ങളോടുകൂടിയവൾ. വിലോലങ്ങൾ - ഇളകിക്കൊണ്ടിരിക്കുന്നവ. [ 70 ] വിലോചനങ്ങൾ - കണ്ണൂകൾ. പൂർണ്ണേന്ദുബിംബരുചിരം പൂർണ്ണേന്ദുബിംബംപോലെ രുചിരം. പൂർണ്ണേന്ദുബിംബം - പൂർണ്ണചന്ദ്രബിംബം. രുചിരം - മനോഹരം. സ്വകീയം - തന്റേത്. വദനം - മുഖം. വിലോകനം ചെയ്ക - നോക്കുക.

ഭാവം - അല്ലയോ ലോകമാതാവേ! സൂര്യബിംബംപോലെ പ്രകാശിക്കുന്നതും രത്നങ്ങളാൽ ഉണ്ടാക്കപ്പെട്ടതുമായ ഈ കണ്ണാടി ഞാൻഭക്തിയോടുകൂടി നിന്തിരുവടിക്കായി സമർപ്പിക്കുന്നു. ഇളകിക്കൊണ്ടിരിക്കുന്ന കണ്ണോടുകൂടിയ ഹേ ദേവി! പൂർണ്ണചന്ദ്രനെപ്പോലെ മനോഹരമായ നിന്തിരുവടിയുടെ മുഖത്തെ ഈ കണ്ണാടിയിൽ നോക്കേണമേ!