ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-43


പ്രിയഗതിരതിതുംഗോ രത്നകല്യാണയുക്തഃ
കനകമയവിഭൂ‌ഷസ്നിഗ്ദ്ധഗംഭീരഘോ‌ഷഃ
[ 72 ] ഭഗവതി! കലിതോയം വാഹനാർത്ഥം മയാ തേ
തുരഗശതസമേതാ വായുവേഗസ്തുരംഗഃ        (43)

വിഭക്തി -
പ്രിയഗതിഃ - ഇ. പൂ. പ്ര. ഏ.
അതിതുംഗഃ - അ. പൂ. പ്ര. ഏ.
രത്നകല്യാണയുക്തഃ - അ. പൂ. പ്ര. ഏ.
കനകമയവിഭൂ‌ഷസ്നിഗ്ദ്ധഗംഭീരഘോ‌ഷഃ - അ. പൂ. പ്ര. ഏ.
ഭഗവതി - ഈ. സ്ത്രീ. സംപ്ര. ഏ.
കലിതഃ - അ. പൂ. പ്ര. ഏ.
അയം - ഇദം. മ. പു. പ്ര. ഏ.
വാഹനാർത്ഥം - അവ്യയം.
മയാ - അസ്മ. തൃ. ഏ.
തേ - യു‌ഷ്മ. ‌ഷ ഏ.
തുരഗശതസമേതഃ - അ. പു. പ്ര. ഏ.
വായുവേഗഃ - അ. പു. പ്ര. ഏ.
തുരംഗഃ - അ. പു. പ്ര. ഏ.

അന്വയം - ഹേ ഭഗവതി! പ്രിയഗതിഃ അതിതുംഗഃ രത്നകല്യാണ യുക്തഃ കനകമയവിഭൂ‌ഷസ്നിഗ്ദ്ധഗംഭീരഘോ‌ഷഃ തുരഗശത സമേതഃ വായുവേഗഃ അയം തുരംഗഃ മയാ തേ വാഹനാർത്ഥം കലിതഃ.

അന്വയാർത്ഥം - അല്ലയോ ഭവതി പ്രിയഗതിയായി അതിതുംഗമായി രത്നകല്യാണയുക്തമായി കനകമയവിഭൂ‌ഷസ്നിഗ്ദ്ധഗംഭീരഘോ‌ഷമായി തുരഗശതസമേതമായി വായുവേഗമായിരിക്കുന്ന ഈ തുരംഗം എന്നാൽ ഭവതിയുടെ വാഹനത്തിനായിക്കൊണ്ട് കൽപിതമായി.

പരിഭാ‌ഷ - പ്രിയഗതി - പ്രിയം പോലെയുള്ള ഗതിയോടു കൂടിയത്. പ്രിയം - ഇഷ്ടം. ഗതി - വേഗം. അതിതുംഗം - [ 73 ]ഏറ്റവും പൊക്കമുള്ളത്. രത്നകല്യാണയുക്തം - രത്നകല്യാണങ്ങളോടുകൂടിയത്. രത്നകല്യാണങ്ങൾ - മംഗളരത്നങ്ങൾ കനകമയ വിഭു‌ഷസ്നിഗ്ദ്ധഗംഭീരഘോ‌ഷം - കനകമയവിഭൂ‌ഷമായും സ്നിഗ്ദ്ധഗംഭീരഘോ‌ഷമായും ഇരിക്കുന്നത്. കനകമയവിഭു‌ഷം - കനകമയം കൊണ്ട് വിഭു‌ഷിച്ചത്. കനകമയം - സ്വർണ്ണാഭരണം. വിഭു‌ഷിക്ക - അലങ്കരിക്ക. സ്നിഗ്ദ്ധഗംഭീരഘോ‌ഷം - സ്നിഗ്ദ്ധമായും ഗംഭീരമായും ഇരിക്കുന്ന ഘോ‌ഷത്തോടുകൂടിയത്. സ്നിഗ്ദ്ധം - മനോഹരം. ഘോ‌ഷം - ശബ്ദം. തുരഗശതസമേതം - നൂറ് കുതിരകളോടുകൂടിയത്. വായുവേഗം - കാറ്റുപോലെ വേഗമുള്ളത്. തുരംഗം - കുതിര. കലിതം - കൽപിക്കപ്പെട്ടത്.

ഭാവം - അല്ലയോ ഭഗവതി, അവിടുത്തെ ഇഷ്ടംപോലെ പോകുന്നതും അൽപം പൊക്കമുള്ളതും രത്നങ്ങളാൽ അലങ്കരിക്കപ്പെട്ടതും സ്വർണ്ണാഭരണങ്ങൾ അണിഞ്ഞു മനോഹര ഗംഭീര ശബ്ദം പുറപ്പെടുവിക്കുന്നതും നൂറ് കുതിരകൾ അനുഗമിക്കുന്നതും വായുവേഗമുള്ളതുമായ ഈ കുതിരയെ ഞാൻഅവിടുത്തേയ്ക്ക് തരുന്നു.