ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-38


അഥ ബഹുമണിമിശ്രൈർമ്മൗക്തികൈസ്ത്വാം വികീര്യ
ത്രിഭുവനകമനീയൈഃ പൂജയിത്വാ ച വസ്ത്റൈഃ
മിളിതവിവിധയുക്താം ദിവ്യമാണിക്യയുക്താം
ജനനി, കനകവൃഷ്ടിം ദക്ഷിണാന്തേർപ്പയാമി.        (38)

വിഭക്തി -
അഥ - അവ്യ.
ബഹുമണിമിശ്രൈഃ - അ. ന. തൃ. ബ.
മൗക്തികൈഃ - അ. ന. തൃ. ബ.
ത്വാം - യു‌ഷ്മ. ദ്വി. ഏ.
[ 64 ] വികീര്യ - ല്യബ. അവ്യ.
ത്രിഭുവനകമനീയൈഃ - അ. ന. തൃ. ബ.
പൂജയിത്വാ - ത്വാ. അവ്യ.
ച - അവ്യ.
വസ്ത്റൈഃ - അ. ന. തൃ. ബ.
മിളിതവിവിധയുക്താം - ആ. സ്ത്രീ.. ദ്വി. ഏ.
ജനനി - ഈ. സ്ത്രീ. സംപ്ര ഏ.
കനകവൃഷ്ടിം - ഈ. സ്ത്രീ. ദ്വി. ഏ.
ദക്ഷിണാ - ആ. സ്ത്രീ. പ്ര. ഏ.
അന്തേ - അ. പു. സ. ഏ.
അർപ്പയാമി - ലട്ട്. പ. പ്ര. ഏ.

അന്വയം - ഹേ ജനനി അഥ ത്വാം ബഹുമണിമിശ്രൈഃ മൗക്തികൈഃ വികീര്യ ത്രിഭുവനകമനീയൈഃ വസ്ത്റൈഃ പൂജയിത്വാ ച മിളിതവിവിധയുക്താം ദിവ്യമാണിക്യയുക്താം കനകവൃഷ്ടിം ദക്ഷിണാ അന്തേ അർപ്പയാമി.

അന്വയാർത്ഥം. - അല്ലയോ അംബേ, അനന്തരം ഞാൻ ഭവതിയെ ബഹുമണിമിശ്രങ്ങളായിരിക്കുന്ന മൗക്തികങ്ങളെക്കൊണ്ട് വികരണം ചെയ്തിട്ട് ത്രിഭുവനകമനീയങ്ങളായിരിക്കുന്ന വസ്ത്രങ്ങളെക്കൊണ്ട് പൂജിച്ചിട്ട് മിളിത വിവിധയുക്തയായി ദിവ്യമാണിക്യയുക്തയായിരിക്കുന്ന കനകവൃഷ്ടിയെ ദക്ഷിണയായിട്ട് അന്തത്തിൽ അർപ്പിക്കുന്നു.

പരിഭാ‌ഷ - ബഹുമണിമിശ്രങ്ങൾ - വളരെ രത്നങ്ങൾ കലർന്നവ. മൗക്തികങ്ങൾ - മുത്തുകൾ. വികരണം ചെയ്ക - ആരാധിക്ക. ത്രിഭുവനകമനീയങ്ങൾ - തെലോക്യസുന്ദരങ്ങൾ (അതിമനോഹരങ്ങൾ). മിളിതവിവിധയുക്താ - മിളിതമായിരിക്കുന്ന വിവിധത്തോടുകൂടിയത്. മിളിതം. - കൂട്ടിക്കലർന്നത്. വിവിധം - പലവിധം. ദിവ്യമാണിക്യയുക്താ - ദിവ്യങ്ങളായിരിക്കുന്ന മാണിക്യ[ 65 ]ങ്ങളോടുകൂടിയത്. കനകവൃഷ്ടി - കനകവർ‌ഷം. അന്തം - അവസാനം. അർപ്പിക്ക - സമർപ്പിക്ക.

ഭാവം - അല്ലയോ അംബ! അനന്തരം ഞാൻഅനേകരøങ്ങൾ കലർന്ന മുത്തുകളെക്കോണ്ടു നിന്തിരുവടിയെ ആരാധിച്ച് തെലോക്യസുന്ദരങ്ങളായ വസ്ത്രങ്ങളെക്കൊണ്ടു പൂജിച്ച മാണിക്യാദി രത്നങ്ങൾ ചേർന്ന കനകവർ‌ഷത്തെ നിന്തിരുവടിക്കു ദക്ഷിണയായി സമർപ്പിക്കുന്നു.