Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-37


താംബൂലനിർജ്ജിതസുതപ്തസുവർണ്ണവർണ്ണം
സ്വർണ്ണാക്ഷപൂഗഫലമൗക്തികചൂർണ്ണയുക്തം
സവൗർണപാത്രനിഹിതം ഖദിരേണസാർദ്ധം
താംബൂലമംബ! വദനാംബുരുഹേ ഗൃഹാണ.        (37)

വിഭക്തി -
താംബൂലനിർജ്ജിതസുതപ്തസുവർണ്ണവർണ്ണം - അ. ന. ദ്വി. ഏ.
സ്വർണ്ണാക്ഷപൂഗഫലമൗക്തികചൂർണ്ണയുക്തം - അ. ന. ദ്വി. ഏ.
ഖദിരേണ - അ. പു. തൃ. ഏ.
സാർദ്ധം - അവ്യ.
താംബൂലം - അ. ന. ദ്വി ഏ.
അംബ - ആ. സ്ത്രീ. സംപ്ര. ഏ.
വദനാംബുരുഹേ - അ. ന. സ. ഏ.
ഗൃഹാണ - ലോട്ട്. പ. മ. ഏ.

അന്വയം - ഹേ അംബ! താംബൂലനിർജ്ജിതസുതപ്തസുവർണ്ണവർണ്ണം സ്വർണ്ണാക്ഷപൂഗഫലമൗക്തികചൂർണ്ണയുക്തം ഖദിരേണസാർദ്ധം സവൗർണ്ണപാത്രനിഹിതം താംബൂലം ത്വം വദനാംബുരുഹേ ഗൃഹാണ.

അന്വയാർത്ഥം - അല്ലയോ അംബ! താംബൂലനിർജ്ജിത സുതപ്തസുവർണ്ണവർണ്ണമായി സ്വർണ്ണാക്ഷപൂഗഫലമൗക്തിക ചൂർണ്ണയുക്തമായി ഖദിരത്തോടുകൂടെ സവൗർണ്ണപാത്രത്തിൽ നിഹിതമായിരിക്കുന്ന താംബൂലത്തെ നിന്തിരുവടി വദനാംബുരുഹത്തിൽ ഗ്രഹിച്ചാലും.

[ 63 ] പരിഭാ‌ഷ - താംബൂലനിർജ്ജിതസുതപ്തസുവർണ്ണവർണ്ണം - താംബൂലത്താൽ നിർജ്ജിതമായിരിക്കുന്ന സുതപ്തസുവർണ്ണവർണ്ണത്തോടുകൂടിയത്. താംബൂലം - വെറ്റില. നിർജ്ജിതം - തോല്പിക്കപ്പെട്ടത്. സുതപ്തസുവർണ്ണവർണ്ണം സുതപ്തസുവർണ്ണത്തിന്റെ വർണ്ണം. സുതപ്തം - നല്ലപോലെ ചുട്ടുപഴുപ്പിചത്. സുവർണ്ണം - സ്വർണ്ണം വർണ്ണം. - നിറം. സ്വർണ്ണാക്ഷപൂഗഫലമക്തൗികചൂർണ്ണയുക്തം സ്വർണ്ണാക്ഷം - കരയാമ്പു. പൂഗഫലം - അടയ്ക്ക. മൗക്തികചൂർണ്ണം - മുത്തുപ്പൊടി. ഖദിരം - കരിങ്ങാലിക്കാതൽ. സാർദ്ധം. - കൂടെ. സവൗർണ്ണ പാത്രനിഹിതം. - സവൗർണ്ണപാത്രത്തിൽ നിധാനംചെയ്യപ്പെട്ടത്. സവൗർണ്ണപാത്രം. - സ്വർണ്ണപാത്രം. നിധാനംചെയ്ക - വയ്ക്കുക. വദനാംബുരുഹം - അംബുരുഹം പോലെ ഇരിക്കുന്ന വദനം. അംബുരുഹം - താമര, വദനം - മുഖം. ഗ്രഹിക്ക - സ്വീകരിക്ക.

ഭാവം - അല്ലയോ അമ്മേ! പഴുപ്പിച്ച തങ്കത്തിന്റെ നിറത്തെ തോല്പിക്കുന്ന നിറത്തിലുള്ള വെറ്റിലകളും കരയാമ്പു, അടയ്ക്ക, മുത്തുപ്പൊടി, കരിങ്ങാലിക്കാതൽ ഇവയുംകൂട്ടി സ്വർണ്ണപ്പാത്രത്തിൽ വെച്ചിരിക്കുന്ന താംബൂലത്തെ താമരപ്പൂപോലെ ഇരിക്കുന്ന നിന്തിരുവടിയുടെ മുഖത്തിൽ സ്വീകരിച്ചാലും.