ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-39


മാതഃ കാഞ്ചനദണ്ഡമണ്ഡിതമിദം
     പൂർണ്ണേന്ദുബിംബപ്രഭം
നാനാരത്നവിശോഭിഹേമകലശം.
     ലോകത്രയാഹ്ലാദകം
ഭാസ്വൻമൗക്തികമാലികാപരിവൃതം
     പ്രീത്യാത്മഹസ്തേ ധൃതം
ശത്രം തേ പരികല്പയാമി ശിരസഃ
     ത്വഷ്ട്രാ സ്വയം നിർമ്മിതം.        (39)

വിഭക്തി -
മാതഃ. ഋ. സ്തീ. സംപ്ര. ഏ.
കാഞ്ചനദണ്ഡമണ്ഡിതം. അ. ന. ദ്വി. ഏ.
ഇദം. ശ. ന. ദ്വി. ഏ.
പൂർണ്ണേന്ദുബിംബപ്രഭം. അ. ന. ദ്വി. ഏ.
നാനാരത്നവിശോഭിഹേമകലശം. അ. ന. ദ്വി. ഏ.
പ്രീത്യാ. ഈ. സ്ത്രീ. തൃ. ഏ.
ആത്മഹസ്തേ. അ. പൂ. സ. ഏ.
ധൃതം - അ. ന. ദ്വി. ഏ.
കല്പയാമി. ലട്ട്. പ. ഉ. പു. ഏ.
ശിരസഃ. സ. ന ‌ഷ. ഏ.
ത്വഷ്ട്രാ. ഋ. പു. തൃ. ഏ.
സ്വയം. അവ്യ.
[ 66 ] നിർമ്മിതം. അ. ന. ദ്വി. ഏ.

അന്വയം - ഹേ മാതഃ കാഞ്ചനദണ്ഡമണ്ഡിതം പൂർണ്ണേന്ദുബിംബപ്രഭം നാനാരത്നവിശോഭിഹേമകലശം ലോകത്രയാഹ്ലാദകം ഭാസ്വൻമൗക്തികമാലികാപരിവൃതം ത്വഷ്ട്രാ സ്വയം നിർമ്മിതം ഇദം ശത്രം പ്രീത്യാ ആത്മഹസ്തേ ധൃതം തേ ശിരസഃ പരികല്പയാമി.

അന്വയാർത്ഥം - അല്ലയോ മാതാവേ! കാഞ്ചനദണ്ഡമണ്ഡിതമായി പൂർണ്ണേന്ദുബിംബപ്രഭമായി നാനാരത്നവിശോഭിഹേമകലശമായി ലോകത്രയാഹ്ലാദകമായി ഭാസ്വൻമൗക്തികമാലികാപരിവൃതമായി ത്വഷ്ടാവിനാൽത്തന്നെ നിർമ്മിതമായിരിക്കുന്ന ഈ ശത്രത്തെ ആത്മഹസ്തത്തിൽ ധൃതമായിട്ട് ഞാൻഭവതി യുടെ ശിരസ്സിനു പരികല്പിക്കുന്നു.

പരിഭാ‌ഷ - കാഞ്ചനദണ്ഡമണ്ഡിതം - കാഞ്ചനദണ്ഡത്താൽ മണ്ഡിതം. കാഞ്ചനദണ്ഡം - സ്വർണ്ണദണ്ഡം. മണ്ഡിതം - അലങ്കരിക്കപ്പെട്ടത്. പൂർണ്ണേന്ദുബിംബപ്രഭം - പൂർണ്ണേന്ദു ബിംബത്തിന്റെ പ്രഭപോലുള്ള പ്രഭപോലുള്ള പ്രഭയോടു കൂടിയത്. പൂർണ്ണേന്ദുബിംബം.. - പൂർണ്ണ ചന്ദ്രബിംബം. പ്രഭ - ശോഭ. നാനാരത്നവിശോഭിഹേമകലശം - നാനാരത്നവിശോഭിയായിരിക്കുന്ന ഹേമകലശത്തോടുകൂടിയത്. നാനാരത്നവിശോഭി - നാനാ രത്നങ്ങളെക്കൊണ്ട് ഏറ്റവും ശോഭിക്കുന്നത്. ഹേമകലശം. - സ്വർണ്ണക്കുടം. ലോകത്രയാഹ്ലാദകം - ലോകത്രയത്തെ ആഹ്ലാദിപ്പിക്കുന്നത്. ലോകത്രയം - മൂന്നു ലോകം. ഭാസ്വന്മൗക്തികമാലികാപരിവൃതം - ഭാസ്വത്തുകളായിരിക്കുന്ന മൗക്തികമാലികകളാൽ പരിവൃതം. ഭാസ്വത്തുകൾ - ശോഭിക്കുന്നവ. മൗക്തികമാലികകൾ - മുത്തുമാലകൾ. പരിവൃതം - ചുറ്റും ചാർത്തപ്പെട്ടത്. ത്വഷ്ടാവ് - വിശ്വകർമ്മാവ്. ശത്രം - കുട. പ്രീതി - സന്തോ‌ഷം. ആത്മഹസ്തം - എന്റെ കൈ. ധൃതം - പിടിക്കപ്പെട്ടത്.

[ 67 ] ഭാവം - അല്ലയോ അംബേ! സ്വർണ്ണക്കാൽകൊണ്ട് അലങ്കരിക്കപ്പെട്ട് പൂർണ്ണചന്ദ്രനെപ്പോലെ ശോഭിക്കുന്നതും അനേകവിധരത്നങ്ങൾ പതിച്ചിരിക്കുന്ന സ്വർണ്ണത്താഴികക്കുടങ്ങളോടുകുടിയതും മൂന്നു ലോകത്തേയും ആഹ്ലാദിപ്പിക്കുന്നതും നാലുഭാഗത്തും ശോഭിക്കുന്ന മുത്തുമാലകളോടുകൂടിയതും. വിശ്വകർമ്മാവിനാൽത്തന്നെ നിർമ്മിക്കപ്പെട്ടതുമായ കുടയെ ഞാൻ വഹിച്ചു സന്തോ‌ഷത്തോടുകൂടി ഭവതിയുടെ ശിരസ്സിനായി സമർപ്പിക്കുന്നു.