Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-34


കൂശ്മാണ്ഡകോശാതകിസംയുതാനി
ജംബീരനാരംഗസമന്വിതാനി
സബീജപൂരാണി സജാംബവാനി
ഫലാനി തേ ദേവി! സമർപ്പയാമി        (34)

വിഭക്തി -
കൂശ്മാണ്ഡകോശാതകിസംയുതാനി - അ. ന. ദ്വി. ബ.
ജംബീരനാരംഗസമന്വിതാനി - അ. ന. ദ്വി. ബ.
സബീജപൂരാണി - അ. ന. ദ്വി. ബ.
സജാംബവാനി - അ. ന. ദ്വി. ബ
ഫലാനി - അ. ന. ദ്വി. ബ. വ.
തേ - യു‌ഷ്മ. ച. ഏ.
സമർപ്പയാമി - ലട്ട്. പ. ഉ. ഏ.

അന്വയം - ഹേ ദേവി! കൂശ്മമാണ്ഡകോശാതകിസംയുതാനി ജംബീരനാരംഗസമന്വിതാനി സബീജപൂരാണി സജാംബവാനിഫലാനി തേ അഹം സമർപ്പയാമി.

അന്വയാർത്ഥം - അല്ലയോ ദേവി! കുശ്മാണ്ഡകോശാതകിസംയുതങ്ങളായി ജംബീരനാരംഗസമന്വിതങ്ങളായി സബീജപൂരങ്ങളായി സജാംബവങ്ങളായിരിക്കുന്ന ഫലങ്ങളെ നിന്തിരുവടിക്കായിക്കൊണ്ട് ഞാൻ സമർപ്പിക്കുന്നു.

പരിഭാ‌ഷ - കൂശ്മാണ്ഡകോശാതകിസംയുതങ്ങൾ - കൂശ്മാണ്ഡം, കോശാതകി ഇവയോടുകൂടിയവ കൂശ്മാണ്ഡം - കുമ്പളങ്ങ. കോശാതകി - പടവലക്കായ. ജംബീരനാരംഗ സമന്വിതങ്ങൾ - ജംബീരങ്ങളോടും നാരംഗകളോടും കൂടിയവ. ജംബീരങ്ങൾ - ചെറുനാരങ്ങകൾ. നാരംഗകൾ - നാരങ്ങകൾ. ബീജപൂരങ്ങൾ - വെള്ളിനാരങ്ങകൾ. സജാംബവങ്ങൾ - ജാംബവങ്ങളോടുകൂടിയവ. ജാംബവങ്ങൾ - ഞാവല്പഴങ്ങൾ.

[ 59 ] ഭാവം - അല്ലയോ ദേവി! കുമ്പളങ്ങ, കോശാതകി (പടവലങ്ങ), പലതരത്തിലുള്ള അനേകം നാരങ്ങകൾ, ഞാവല്പഴം ഇപ്രകാരമുള്ള പഴങ്ങളെ ഞാൻനിന്തിരുവടിക്കായി സമർപ്പിക്കുന്നു.