ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-35


കർപ്പൂരേണയുതൈർ ലവംഗസഹിതൈ -
     സ്തക്കോലചൂർണ്ണാന്വിതൈഃ
സുസ്വാദുക്രമുകൈസ്സഗൗരഖചിതൈ
     സ്സുസ്നിഗ്ദ്ധജാതീഫലൈഃ
മാതഃ കൈതകപത്രപാണ്ഡുരുചിഭി-
     സ്താംബുലവല്ലീദളൈഃ
സ്സാനന്ദം മുഖമണ്ഡനാർത്ഥമതുലം
     താംബൂലമംഗീകുരു.        (35)

വിഭക്തി -
കർപ്പൂരേണ - അ. ന. തൃ. ഏ.
യുതൈഃ - അ ന. തൃ. ബ.
ലവംഗസഹിതൈഃ - അ. ന. തൃ. ബ.
തക്കോലചൂർണ്ണാന്വിതൈഃ - അ. ന. തൃ. ബ.
സുസ്വാദുക്രമുകൈഃ - അ. ന. തൃ. ബ.
സഗൗരഖചിതൈഃ - അ. ന. തൃ. ബ.
സുസ്നിഗ്ദ്ധജാതീഫലൈഃ - അ. ന. തൃ. ബ.
മാതഃ - ഋ. സ്തീ. സംപ്ര. ഏ.
കൈതപത്രപാണ്ഡൂരുചിഭിഃ - ഇ. ന. തൃ. ബ.
താംബൂലവല്ലീദളൈഃ - അ. ന. തൃ. ബ.
സാനന്ദം - അവ്യ.
മുഖമണ്ഡനാർത്ഥം. അവ്യ.
അതുലം - അ. ന. ദ്വി. ഏ.
താംബൂലം - അ. ദ്വി. ഏ.
അംഗീകുരു - ലോട്ട്. പ. മ. പു. ഏ.

[ 60 ] അന്വയം - ഹേ മാതഃ കർപ്പൂരേണ യുതൈഃ ലവംഗസഹിതൈഃ സുസ്നിഗ്ദ്ധജാതീഫലൈഃ തക്കോലചൂർണ്ണാന്വിതൈഃ സുസ്വാദുക്രമുകൈഃ സഗൗരഖചിതൈഃ കൈതകപത്രപാണ്ഡുരുചിഭിഃ താംബൂലവല്ലീദളൈഃ അതുലം താംബൂലം സാനന്ദം (ത്വം) മുഖമണ്ഡനാർത്ഥം അംഗീകുരു.

അന്വയാർത്ഥം - അല്ലയോ അംബ! കർപ്പൂരത്തോടുകൂടിയതായി ലവംഗസഹിതങ്ങളായി സുസ്നിഗ്ദ്ധജാതീഫലങ്ങളായി തക്കോല ചൂർണ്ണാന്വിതങ്ങളായി സുസ്വാദുക്രമുകങ്ങളായി സഗൗരഖചിതങ്ങളായി കൈതകപത്രപാണ്ഡുരുചികളായിരിക്കുന്ന താംബൂലവല്ലീദളങ്ങളെക്കൊണ്ട് അതുലമായിരിക്കുന്ന താംബൂലത്തെ ആനന്ദത്തോടുകൂടെ നിന്തിരുവടി മുഖമണ്ഡനത്തിനായ്ക്കൊണ്ട് അംഗീകരിച്ചാലും.

പരിഭാ‌ഷ - ലവംഗസഹിതങ്ങൾ - ലവംഗത്തോടുകൂടിയവ. ലവംഗം - ഇലവർങ്ങം. സുസ്നിഗ്ദ്ധജാതീഫലങ്ങൾ - സുസ്നിഗ്ദ്ധങ്ങളായിരിക്കുന്ന ജാതീഫലങ്ങളോടുകൂടിയവ. സുസ്നിഗ്ദ്ധങ്ങൾ. ഏറ്റവും മനോഹരങ്ങൾ. ജാതീഫലങ്ങൾ - ജാതിക്കകൾ. തക്കോലചൂർണ്ണാന്വിതങ്ങൾ - തക്കോലചൂർണ്ണത്തോടുകൂടിയവ. തക്കോലചൂർണ്ണം. തക്കോലപ്പൊടി. സ്വദുക്രമുകങ്ങൾ. സ്വദുള്ള ക്രമുകങ്ങൾ. ക്രമുകങ്ങൾ. അടയ്ക്കകൾ. ഗൗരഖചിതങ്ങൾ. ഗൗരത്താൽ ഖചിതങ്ങൾ. ഗൗരം വെളുപ്പുനിറം. ഖചിതം. - നിർമ്മിതം. കൈതകപത്രപാണ്ഡുരുചികൾ - കൈതകപത്രം പോലെ പാണ്ഡുവായിരിക്കുന്ന രുചിയോടുകുടിയവ. കൈതകപത്രം കയ്തപ്പൂവിന്റെ ഇതൾ. പാണ്ഡു - വെളുപ്പ് രുചി - ശോഭ. താംബുലവല്ലീദളങ്ങൾ - വെറ്റിലകൾ. അതുലം - തുല്യമില്ലാത്തത്. താംബൂലം - താംബൂലചർവണം. മുഖമണ്ഡനം - മുഖാലങ്കാരം. അംഗീകരിക്ക - സ്വീകരിക്ക.

ഭാവം - അല്ലയോ ജനനി! കർപ്പൂരം, ഇലവർqം, നലജാതിക്ക, തക്കോലപ്പൊടി, സ്വദുള്ള അടയ്ക്ക, ഏറ്റവും വെളുത്തു കൈതപ്പുപോലെ ശോഭയുള്ള വെറ്റിലകൾ ഇവകളെക്കൊണ്ട് [ 61 ] സാദൃശ്യമില്ലാത്തതായ താംബൂലത്തെ നിന്തിരുവടിയുടെ മുഖാലങ്കാരത്തിനായി സ്വീകരിച്ചാലും.