ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-33


താമ്രാമ്രരംഭാഫലസംയുതാനി
ദ്രാക്ഷാഫലക്ഷദ്രസമന്വിതാനി
സനാളികേരാണി സദാഡിമാനി
ഫലാനി തേ ദേവി! സമർപ്പയാമി        (33)

[ 57 ] വിഭക്തി -
താമ്രാമ്രരംഭാഫലസംയുതാനി - അ. ന. ദ്വി. ബ.
ദ്രാക്ഷാഫലക്ഷദ്രസമന്വിതാനി - അ. ന. ദ്വി. ബ.
സനാളികേരാണി - അ. ന. ദ്വി. ബ.
തേ - യു‌ഷ്മ. ച. ഏ.
ദേവി - ഈ. സ്ത്രീ. സംപ്ര. ഏ.
സമർപ്പയാമി - ലട്ട്. പ. ഉ. ഏ.

അന്വയം - ഹേ ദേവി! താമ്രാമ്രരംഭാഫലസംയുതാനി ദ്രാക്ഷാഫലക്ഷദ്രസമന്വിതാനി സനാളികേരാണി സദാഡിമാനിഫലാനി തേ സമർപ്പയാമി.

അന്വയാർത്ഥം - അല്ലയോ ദേവി! താമ്രാമ്രരംഭാഫലസംയുതങ്ങളായി ദ്രാക്ഷാഫലക്ഷദ്രസമന്വിതങ്ങളായി സനാളികേരങ്ങളായി സദാഡിമങ്ങലായിരിക്കുന്ന ഫലങ്ങളേ ഭവതിക്കായിക്കൊണ്ടു സമർപ്പിക്കുന്നു.

പരിഭാ‌ഷ - താമ്രാമ്രരംഭഫലസംയുതങ്ങൾ - താമ്രാമ്രങ്ങൾ, രംഭാഫലങ്ങൾ, ഇവയോട് സംയോജിച്ചവ. താമ്രാമ്രങ്ങൾ - പഴുത്തു ചുവന്നിരിക്കുന്ന മാമ്പഴങ്ങൾ. രംഭാഫലങ്ങൾ - കദളിപ്പഴങ്ങൾ. ദ്രാക്ഷഫലക്ഷദ്രസമന്വിതങ്ങൾ - ദ്രാക്ഷാഫലങ്ങളോടും ക്ഷദ്രത്തോടും കുടിയവ. ദ്രാക്ഷാഫലങ്ങൾ - മുന്തിരിങ്ങാപ്പഴങ്ങൾ. ക്ഷദ്രം - തേൻ, സനാളികേരങ്ങൾ, നാളികേരങ്ങളോടുകൂടിയവ. ദാഡിമങ്ങൾ മാതളപ്പഴങ്ങൾ, ഫലങ്ങൾ - പഴങ്ങൾ.

ഭാവം - അല്ലയോ ദേവി! പഴുത്തു ചുവന്നിരിക്കുന്ന മാമ്പഴങ്ങൾ, കദളിപ്പഴങ്ങൾ, മുന്തിരിങ്ങാപ്പഴങ്ങൾ, തേൻ, നാളികേരങ്ങൾ, മാതളപ്പഴങ്ങൾ ഇവയോടുകൂടിയ അനേകം ഫലങ്ങളെ നിന്തിരുവടിയായിക്കൊണ്ടു സമർപ്പിക്കുന്നു. [ 58 ]