Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-32


അതിശീതമുശിരവാസിതം
തപനീയേ കലശേ നിവേശിതം
പടപൂതമിദം ജലാമൃതം
ശുചിഗംഗാജലമംബ പീയതാം.        (32)

വിഭക്തി -
അതിശീതം - അ. ന. പ്ര. ഏ.
ഉശീരവാസിതം - അ. ന. പ്ര. ഏ.
തപനീയേ - അ. ന. സ. ഏ.
കലശേ - അ. ന. സ. ഏ.
നിവേശിതം - അ. ന. പ്ര. ഏ.
പടപൂതം - അ. ന. പ്ര. ഏ.
ഇദം - ഇദംശ. മ. ന. പ്ര. ഏ.
ജലമൃതം - അ. ന. പ്ര. ഏ.
ശുചിഗംഗാജലം - അ. ന. പ്ര ഏ.
അംബ - ആ സ്ത്രീ. സംപ്ര. ഏ (ത്വയാ)
[ 56 ] പീയതാം - ലോട്ട്. ആ. പ്ര. ഏ.

അന്വയം - ഹേ അംബ! അതിശീതം ഉശീരവാസിതം തപനീയേ കലശേ നിവേശിതം പടപൂതം ശുചിഗംഗാജലം ഇദം ജലാമൃതം ത്വയാ പീയതാം.

അന്വയാർത്ഥം - അല്ലയോ അംബേ! അതിശീതളമായി ഉശീരവാസിതമായി തപനീയമായിരിക്കുന്ന കലശത്തിൽ നിവേശിതമായി പടപൂതമായി ശുചിഗംഗാജലമായിരിക്കുന്ന ഈ ജലാമൃതം (നിന്തിരുവടിയാൽ) പാനംചെയ്യപ്പെടണമേ.

പരിഭാ‌ഷ - അതിശീതളം - ഏറ്റവും തണുപ്പുള്ളത്. ഉശീരവാസിതം - ഉശീരത്താൽ വാസിക്കപ്പെട്ടത്. ഉശീരം - രാമച്ചം. വാസിക്ക - വാസനയുള്ളതാക്കിത്തീർക്ക. തപനീയം - തപനത്തെ സംബന്ധിച്ചത്. തപനം - സ്വർണ്ണം (സ്വർണ്ണം കൊണ്ടുണ്ടാക്കിയത്) കലശം. - കുടം. പടപുതം - പടത്താൽ ശുദ്ധമാക്കപ്പെട്ടത്. പടം - വസ്ത്രം. (വസ്ത്രത്തിൽ അരിച്ചത്). ശുചിഗംഗാജലം. - ശുചിയായിരിക്കുന്ന ഗംഗാജലം. (വേനൽക്കാലത്തെ)ഗംഗാജലം. ജലാമൃതം. - അമൃതുപോലെയിരിക്കുന്ന ജലം. പാനംചെയ്ക - കുടിക്കുക.

ഭാവം - അല്ലയോ അംബേ! ഏറ്റവും തണുപ്പുള്ളതും രാമച്ചം കൊണ്ട് വാസനയുള്ളതാക്കിത്തിർത്തതും വസ്ത്രംകൊണ്ടരിച്ചു പൊൻകുടത്തിൽ വെച്ചിരിക്കുന്നതും വേനൽക്കാലത്തെ ഗംഗാജലവുമായ ഈ അമൃതുപോലുള്ള ശുദ്ധജലത്തെ നിന്തിരുവടി പാനം ചെയ്താലും.