Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-31


ഉഷ്ണോദകൈഃ പാണിയുഗം മുഖം ച
പ്രക്ഷാളൃ മാതഃ കളധതൗപാത്ര
കർപ്പൂരമിശ്രണ സകുങ്കുമേന
ഹസ്ത സൗമുദ്വർത്തയ ചന്ദനേന.        (31)

വിഭക്തി -
ഉഷ്ണോദകൈഃ - അ. ന. തൃ. ബ.
പാണിയുഗം - അ. ന. ദ്വി. ഏ.
മുചം - അ. ന. ദ്വി. ഏ.
പ്രക്ഷാളൃ - ല്യബ. അവ്യ.
മാതഃ - ഋ. സ്തീ. സംപ്ര. ആ.
കളധതൗപാത്ര - അ. ന. സ. ഏ
കർപ്പൂരമിശ്രണ - അ. ന. തൃ. ഏ.
സകുങ്കുമേന - അ. ന. തൃ. ഏ.
ഹസ്ത - അൗ. പു. ദ്വി.
ചന്ദനേന - അ. ന. തൃ. ഏ.
സമുദ്വർത്തയ - ലോട്ട്. ആ. പ്ര. പു. ഏ.

അന്വയം - ഹേ മാതഃ കളധതൗപാത്ര ഉഷ്ണോദകൈഃ പാണിയുഗം മുഖം ച പ്രക്ഷാള്യ കർപ്പുരമിശ്രണ സകുങ്കുമേന ചന്ദനേന ഹസ്ത സൗമുദ്വർത്തയ.

അന്വയാർത്ഥം - അല്ലയോ മാതാവേ! കളധതൗപാത്രത്തിൽ ഉള്ള ഉഷ്ണോദകങ്ങളെക്കൊണ്ട് പാണിയുഗത്തേയും മുഖത്തേയും പ്രക്ഷാളനം ചെയ്തിട്ട് കർപ്പൂരമിശ്രമായി സകുങ്കുമമാ[ 55 ]യിരിക്കുന്ന ചന്ദനംകൊണ്ട് ഹസ്തങ്ങളെ സമുദ്വർത്തനം ചെയ്താലം.

പരിഭാ‌ഷ - കളധതൗപാത്രം - കളമായിരിക്കുന്ന ധതൗപാത്രം. കളം - മനോഹരം. ധതൗപാത്രം. - വെള്ളിപ്പാത്രം. ഉഷ്ണോദകങ്ങൾ - ചൂടുള്ള ജലങ്ങൾ. പാണിയുഗം. - രണ്ട് കയ്യ്. പ്രക്ഷാളനം ചെയ്ക - കഴുകുക. കർപ്പൂരമിശ്രം - കർപ്പൂരം കലർന്നത്. സകുങ്കുമം - കുങ്കുമത്തോടുകൂടിയത്. ഹസ്തങ്ങൾ - കൈകൾ. സമുദ്വർത്തനംചെയ്ക - നല്ലപോലെ തുടയ്ക്കുക.

ഭാവം - അല്ലയോ അമ്മേ! നിന്തിരുവടി മനോഹരമായ വെള്ളിപ്പാത്രത്തിൽ ഇരിക്കുന്ന ചൂടുവെള്ളംകൊണ്ട് കൈകളും മുഖവും കഴുകി കർപ്പൂരകുങ്കുമങ്ങൾ ചേർത്ത ചന്ദനംകൊണ്ട് കൈകൾ തുടയ്ക്കേണമേ.