ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-30


ക്ഷീരമേതദിദമുത്തമോത്തമം
പ്രാജ്യമാജ്യമിദമുജ്ജ്വലം മധു
മാതരേതദമൃതോപമം പയഃ
സംഭ്രമേണ പരിപീയതാം മുഹുഃ        (30)
[ 53 ]
വിഭക്തി -
ക്ഷീരം - അ. ന. പ്ര. ഏ.
ഏതൽ - ഏതച്ഛബ്ദം. ദ. പ്ര. ഏ.
ഉത്തമോത്തമം - അ. ന. പ്ര ഏ.
പ്രാജ്യം - അ. ന. പ്ര. ഏ.
ആജ്യം - അ. ന. പ്ര. ഏ.
ഇദം - ഇദംശ. മ. ന. പ്ര. ഏ.
ഉജ്ജ്വലം - അ. ന. പ്ര. ഏ.
മധു - ഉ. ന. പ്ര. ഏ.
മാതഃ - ഋ. സ്ത്രീ. സംപ്ര. ഏ.
അമൃതോപമം - അ. ന. പ്ര. ഏ.
പയഃ - സ. ന. പ്ര. ഏ.
സംഭ്രമേണ - അ. പു. തൃ. ഏ.
പരിപീയതാം - ലോട്ട്. ആ. പ്ര. പു. ഏ.
മുഹുഃ - അവ്യ.

അന്വയം - ഹേ മാതഃ! ഉത്തമോത്തമം ഏതൽ ക്ഷീരം പ്രാജ്യം ഇദം ആജ്യം ഉജ്ജ്വലം ഇദം മധു അമൃതോപമം ഏതൽ പയഃ (ച) സംഭ്രമേണ (ത്വയാ) മുഹുഃ പരിപീയതാം.

അന്വയാർത്ഥം - അല്ലയോ മാതാവേ! ഉത്തമോത്തമമായിരിക്കുന്ന ഈ ക്ഷീരത്തേയും പ്രാജ്യമായിരിക്കുന്ന ഈ ആജ്യത്തേയും ഉജ്ജ്വലമായിരിക്കുന്ന ഈ മധുവിനേയും അമൃതോപമമായിരിക്കുന്ന ഈ പയസ്സിനേയും ഭവതിയാൽ സംഭ്രമത്തോടുകൂടി പിന്നേയും പിന്നേയും പാനംചെയ്യപ്പെട്ടാലും.

പരിഭാ‌ഷ - ഉത്തമോത്തമം - ഏറ്റവും ഉത്തമം. ക്ഷീരം - പാൽ. പ്രാജ്യം - ശ്രഷ്ഠം. ആജ്യം - നെയ്. ഉജ്ജ്വലം - ശോഭിക്കുന്നത്. മധു - തേൻ. അമൃതോപമം. അമൃതുപോലെയുള്ളത്. പയസ്സ് - വെള്ളം. പാനംചെയ്ക - കുടിക്കുക.

[ 54 ] ഭാവം - അല്ലയോ അമ്മേ! ഏറ്റവും ഉത്തമമായിരിക്കുന്ന ഈ പാലും ശ്രഷ്ഠമായിരിക്കുന്ന ഈ നെയ്യും നിർമ്മലമായ ഈ തേനും അമൃതുപോലെയുള്ള ഈ വെള്ളവും നിന്തിരുവടി പിന്നേയും പിന്നേയും കുടിക്കണമേ.