ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-29


സാപുപസുപദധിദുഗ്ദ്ധസിതാഘൃതാനി
സുസ്വാദുഭക്തപരമാന്നപുരസ്സരാണി
ശാകോല്ലസൻമരിചിജീരകബാഹ്ളികാനി
ഭക്ഷ്യാണിഭുങ്ക്‌ഷ്വ ജഗദംബ! മയാർപ്പിതാനി.        (29)

വിഭക്തി -
സാപൂപസൂപദധിദുഗ്ദ്ധസിതാഘൃതാനി - അ. ന. ദ്വി. ബ.
സുസ്വാദുഭക്തപരമാന്നപുരസ്സരാണി - അ. ന. ദ്വി. ബ.
ശാകോല്ലസൻമരിചിജീരകബാഹ്ളികാനി - അ. ന. ദ്വി. ബ.
ഭക്ഷ്യാണി - അ. ന. ദ്വി. ബ.
ഭുങ്ക്ക്ഷ്വ - ലോട്ട്. ആ. മ ഏ.
ജഗദംബ - ആ. സ്ത്രീ. സംപ്ര. ഏ.
അർപ്പിതാനി - അ. ന. ദ്വി. ബ.

അന്വയം - ഹേ അംബേ! (ത്വം) സാപൂപസൂപദധിദുഗ്ദ്ധസിതാഘൃതാനി സുസ്വാദുഭക്തപരമാന്നപുരസ്സരാണി ശാകോല്ല[ 52 ]സന്മരിചിജീരകബാഹ്ളികാനി മയാ അർപ്പിതാനി ഭക്ഷ്യാണി ഭുങ്ക്ക്ഷ്വ.

അന്വയാർത്ഥം - അല്ലയോ അംബ! (നിന്തിരുവടി) സാപൂപസൂപദധിദുഗ്ദ്ധസിതാഘൃതങ്ങളായി സുസ്വാദുഭക്തപരമാന്ന പുരസ്സരങ്ങളായി ശാകോല്ലസന്മരിചിജീരകബാഹ്ളികങ്ങളായി എന്നാൽ അർപ്പിതങ്ങളായിരിക്കുന്ന ഭക്ഷ്യങ്ങളെ ഭുജിച്ചാലും.

പരിഭാ‌ഷ - സാപുപസുപദധിദുഗ്ദ്ധസിതാഘൃതങ്ങൾ - അപൂപം, സൂപം, ദധി, ദുഗ്ദ്ധം, സിതാ, ഘൃതം ഇവയോടുകൂടിയവ. അപൂപം - അപ്പം. സൂപം - പരിപ്പ്, ദധി - തൈർ. ദുഗ്ദ്ധം - പാൽ. സിതാ - പഞ്ചസാര. ഘൃതം - നൈയ്, സുസ്വാദുഭക്തപരമാന്നപുരസ്സരങ്ങൾ - സുസ്വാദുക്കളായിരിക്കുന്ന ഭക്തങ്ങളോടും പരമാന്നത്തോടും കൂടിയവ. സുസ്വാദുകൾ - ഏറ്റവും സ്വാദുള്ള. ഭക്തങ്ങൾ - കറികൾ. പരമാന്നം - ശ്രഷ്ഠമായ അന്നം. ശാകോല്ലസന്മരിചിഝിരകബാഹ്ളികങ്ങൾ - ശാകത്തോടുകൂടെ ഉല്ലസത്തുകളായിരിക്കുന്ന മരിചങ്ങളോടും ജീരകങ്ങളോടും ബാഹ്ളികങ്ങളോടുംകുടിയവ. ശാകം - ഇലക്കറി. ഉല്ലസത്ത് - ഉല്ലസിക്കുന്നത്. ഉല്ലസിക്കുക - ചേരുക. മരിചങ്ങൾ - മുളകുകൾ. ബാഹ്ളികങ്ങൾ. - കടുകുകൾ. ഭക്ഷ്യങ്ങൾ. -ഭക്ഷണദ്രവ്യങ്ങൾ. അർപിതങ്ങൾ - സമർപ്പിക്കപ്പെട്ടവ.

ഭാവം - അല്ലയോ ലോകമാതാവേ! അപ്പം, പരിപ്പ്, തയിർ, പാൽ, പഞ്ചസാര, നെയ്യ്, വളരെ സ്വാദുള്ള കറികളോടുകൂടിയ ശ്രഷ്ഠമായ അന്നം, മുളക്, ജീരകം തുടങ്ങിയുള്ളവ ചേർത്തുണ്ടാക്കിയിട്ടുള്ള ഇലക്കറി ഇങ്ങിനെ എന്നാൽ സമർപ്പിക്കപ്പെടുന്ന ഭക്ഷണദ്രവ്യങ്ങളെ ഭുജിക്കണമേ.