ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/28
←സ്തോത്രം-27 | ദേവീമാനസപൂജാസ്തോത്രം രചന: സ്തോത്രം-28 |
സ്തോത്രം-29→ |
മാതസ്ത്വം ദധി ദുഗ്ധ പായസമഹാ -
ശാല്യന്നസന്താനികാ
സൂപാപൂപസിതാഘൃതൈസ്സവടകൈ -
സ്സക്ഷദ്രരംഭാഫലൈഃ
ഏലാജീരകഹിംഗുനാഗരനിശാ -
കുസ്തുംഭരീസംസ്കൃതൈഃ
ശാകൈസ്സാകമഹം സുധാദികരസൈ -
സ്സംതൃപ്തയാമ്യർപയൻ (28)
വിഭക്തി -
മാതഃ - ഋ. സ്ത്രീ. സംപ്ര. ഏ.
ത്വാം. യുഷ്മ. ദ്വി. ഏ.
ദധിദുദ്ധപായസമഹാശാല്യന്നസന്താനികാസൂപാപുപസിതാഘൃതൈഃ - അ. ന. തൃ. ബ.
സവടകൈഃ - അ. ന. തൃ. ബ.
സക്ഷദ്രരംഭാഫലൈഃ - അ. ന. തൃ. ബ.
ഏലാജീരകഹിംഗുനാഗരനിശാകുസ്തുംഭരീ സംസ്കൃതൈഃ - അ. ന. തൃ. ബ.
ശാകൈഃ - അ. ന. തൃ. ബ.
സാകം - അവ്യ.
അഹം - അസ്മ. പ്ര. ഏ.
സുധാദികരസൈഃ - അ. പു. തൃ. ബ.
സംതൃപ്തയാമി - ലട്ട്. പ. ഉ ഏ.
അർപ്പയൻ - ത. പു. പ്ര. ഏ.
അന്വയം - ഹേ മാതഃ ത്വാം അഹം ദധിദുദ്ധപായസമഹാശാല്യന്നസന്താനികാ സൂപാപൂപസിതാഘൃതൈഃ സവടകൈഃ സക്ഷദ്രരംഭാഫലൈഃ ഏലാജീരകഹിംഗുനാഗരനിശാകുസ്തുംഭരീസംസ്കൃതൈഃ സുധാധികരസൈഃ ശാകൈഃ അർപ്പയൻ സംതൃപ്തയാമി.
അന്വയാർത്ഥം - അല്ലയോ മാതാവേ! നിന്നേ ഞാൻ ദധിദുദ്ധപായസമാഹാശാല്യന്നസന്താനികാ സൂപാപൂപസിതാഘൃതങ്ങളെക്കൊണ്ടും വടകങ്ങളെക്കൊണ്ടും ക്ഷദ്രരംഭാഫലങ്ങളെക്കൊണ്ടും ഏലാജീരകഹിംഗുനാഗരനിശാകുസ്തുംഭരീസംസ്കൃതങ്ങളായി സുധാധികരസങ്ങളായിരിക്കുന്ന ശാകങ്ങളെക്കൊണ്ടും അർപ്പയന്നായിട്ട് സംതൃപ്തിപ്പെടുത്തുന്നു.
പരിഭാഷ - ദധിദുദ്ധപായസമഹാശാല്യന്നസന്താനികാസൂപാപൂപസിതാഘൃതങ്ങൾ - ദധി, ദുദ്ധം, പായസം, മഹാശാല്യന്നസന്താനികം, സൂപം, അപൂർവ്വം, സിതാ, ഘൃതം ഇവകൾ. ദധി - തൈർ. ദുദ്ധം - പാൽ, മഹാശാല്യന്നസന്താനികം - മഹത്തായ പലവിധ ശാല്യന്നങ്ങൾ. സൂപം - പരിപ്പ്. അപൂപം - അപ്പം. സിതാ - പഞ്ചസാര. ഘൃതം - നെയ്യ്. വടകങ്ങൾ - വടകൾ. ക്ഷദ്രരംഭാഫലങ്ങൾ - ക്ഷദ്രവും രംഭാഫലങ്ങളും. ക്ഷദ്രം - തേൻ. രംഭാഫലങ്ങൾ - കദളിപ്പഴങ്ങൾ. ഏലാജീരകഹിംഗുനാഗരനിശാകുസ്തുംഭരീസംസ്കൃതങ്ങൾ - ഏലം, ജീരകം, ഹിംഗു, നാഗരം, നിശാകുസ്തുംഭരീ ഇവയാൽ സംസ്കൃതങ്ങൾ. ഹിംഗു - കായം, നാഗരം - ചുക്ക്. നിശാ - മഞ്ഞൾ. കുസ്തുംഭരീ - കുസുംഭയില. സംസ്കൃതങ്ങൾ - സംസ്കരിക്കപ്പെട്ടവ. സംസ്കരിക്ക - വഴിപോലെയുണ്ടാക്കുക. സുധാധികരസങ്ങൾ - സുധയേക്കാൾ അധികം രസമുള്ളവ. സുധാ - അമൃത്. രസം - സ്വാദ്. ശാകങ്ങൾ - ഇലക്കറികൾ. അർപ്പയൻ - അർപ്പിക്ക - വെയ്ക്കുക.
ഭാവം - അല്ലയോ അംബേ, ഞാൻ തയിർ, പാൽ, പായസം, പരിപ്പ്, അപ്പം, പഞ്ചസാര, നൈ, തേൻ, വട, കദളിപ്പഴം ഇതുകളെക്കൊണ്ടും ഏലം, ജീരകം, കായം, ചുക്ക്, മഞ്ഞൾ, കുസുംഭയില ഇതുകളാലുണ്ടാക്കപ്പെട്ടവയും അമൃതത്തേക്കാൾ രുചിയുള്ളവയുമായ ഇലക്കറിക്കളെക്കൊണ്ടും മഹാശാല്യന്നങ്ങളെക്കൊണ്ടും ഭവതിയെ തൃപ്തിപ്പെടുത്തുന്നു.