Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-27


സവിനയമഥ ദത്വാ ജാനുയുഗ്മം ധരണ്യാം
സപദി ശിരസി ധൃത്വാ പാത്രമാരാത്രികസ്യ
മുഖകമലസമീപേ തേംബ സാർദ്ധം ത്രിവാരം.
ഭ്രമയതി മയി ഭൂയാത്തേകൃപാർദ്രഃ കടാക്ഷഃ        (27)

വിഭക്തി -
സവിനയം - അവ്യ.
അഥ - അവ്യ.
[ 48 ] ദത്വാ - ത്വാ. പ്ര. അവ്യ.
ജാനുയുഗ്മം - അ. ന. ദ്വി. ഏ.
ധരണ്യാം - ഈ. സ്ത്രീ. സ. ഏ.
സപദി - അവ്യ.
ശിരസി - സ. ന. സ. ഏ.
ധൃത്വാ - ത്വാ. പ്ര. അവ്യ.
പാത്രം - അ. ന. ദ്വി. ഏ.
ആരാത്രികസ്യ - അ. ന. ‌ഷ. ഏ.
മുഖകമലസമീപേ - അ. പു. സ. ഏ.
തേ - യു‌ഷ്മദ്. ‌ഷ. ഏ.
അംബ - ആ. സ്ത്രീ. സംപ്ര. ഏ.
സാർദ്ധം - അവ്യ.
ത്രിവാരം - അവ്യ.
ഭ്രമയതി - ത. പു. സ. ഏ.
മയി - അസ്മ. സപ്ത. ഏ.
ഭൂയാൽ - ആ. ലിങ്. പര. പ്ര. ഏ.
തേ - യു‌ഷ്മ. ദ ‌ഷ ഏ.
കൃപാർദ്രഃ - അ. പു. പ്ര. ഏ.
കടാക്ഷഃ - അ. പു. പ്ര. ഏ.

അന്വയം - ഹേ അംബ! സവിനയം ജാനുയുഗ്മം ധരണ്യാം ദത്വാ അഥ സപദി ആരാത്രികസ്യ പാത്രം ശിരസി ധൃത്വാ തേ മുഖകമലസമീപേ ത്രിവാരം ഭ്രമയതി മയി തേ കൃപാർദ്രഃ കടാക്ഷഃ ഭൂയാൽ.

അന്വയാർത്ഥം - അല്ലയോ അംബേ! വിനയത്തോടുകൂടി ജാനുയുഗ്മത്തെ ധരണിയിൽ ദാനം ചെയ്തിട്ട് അനന്തരം, ഉടൻ ആരാത്രികത്തിന്റെ പാത്രത്തെ ശിരസ്സിങ്കൽ ധരിച്ചിട്ട് ഭവതിയുടെ മുഖകമലസമീപത്തിങ്കൽ ത്രിവാരം ഭ്രമയന്നായിരിക്കുന്ന എന്നിൽ നിന്തിരുവടിയുടെ കൃപാർദ്രമായിരിക്കുന്ന കടാക്ഷം ഭവിക്കണമേ.

[ 49 ] പരിഭാ‌ഷ - ജാനുയുഗ്മം - ജാനുക്കളുടെ യുഗ്മം. ജാനുക്കൾ - മുട്ടുകൾ. യുഗ്മം - രണ്ട്. ധരണി - ഭൂമി. ദാനംചെയ്ക കൊടുക്കുക. ആരാത്രികം - നീരാജനകർമ്മം, മുഖകമലം - കമലംപോലുള്ള മുചം. കമലം - താമര. ത്രിവാരം - മുന്നു പ്രാവശ്യം. ഭ്രമയൻ - ഭ്രമിപ്പുക്കുന്നവൻ. ഭ്രമിപ്പിക്ക - ചുറ്റിക്ക. കൃപാർദ്രം - കൃപകൊണ്ടലിഞ്ഞത്. കടാക്ഷം - കടക്കൺ നോട്ടം.

ഭാവം - അല്ലയോ അംബേ! വിനയത്തോടുകൂടി നിലത്തു മുട്ടു കുത്തിനിന്ന് ആരാത്രികദീപപാത്രത്തെ തലയിൽവെച്ച് നിന്തിരുവടിയുടെ താമരപ്പുപോലുള്ള മുഖത്തിന് സമീപത്തിൽ മുന്നു പ്രാവശ്യം ഉഴിയുന്നു. കരുണകൊണ്ടലിഞ്ഞിരിക്കുന്ന നിന്തിരുവടിയുടെ കടാക്ഷം എന്നിൽ ഉണ്ടാകണമേ.