Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-22


മന്ദാരകുന്ദകരവീരലവംഗപു‌ഷ്പൈഃ
ത്വാം ദേവി! സന്തതമഹം പരിപൂജയാമി
ജാതീജപാബകുളചമ്പകകേതകാദി
നാനാവിധാനി! കുസുമാനി ച തേഽർപ്പയാമി.        (22)
[ 39 ]
വിഭക്തി -
മന്ദാരകുന്ദകരവീരലവംഗപു‌ഷ്പൈഃ - അ. ന. തൃ. ബ.
ത്വാം - യു‌ഷ്.മ ദ. ദ്വി. ഏ.
ദേവി - ഈ. സ്ത്രീ. സംപ്ര. ഏ.
സന്തതം - അവ്യ.
അഹം - അസ്മ. പ്ര. ഏ.
പരിപൂജയാമി - ലട്ട്. പ. ഉ. പു. ഏ.
ജാതീജപാബകുളചമ്പകകേതകാദി നാനാവിധാനി-അ.ന.ദ്വി.ബ.
കുസുമാനി - അ. ന. ദ്വി. ബ.
ച - അവ്യ.
തേ - യു‌ഷ്മ. ചതു. ഏ.
അർപ്പയാമി - ലട്ട്. പര. ഉത്ത. പു. ഏ.

അന്വയം - ഹേ ദേവി! അഹം ത്വാം മന്ദാരകുന്ദകരവീരലവംഗപു‌ഷ്പൈഃ സന്തതം പരിപൂജയാമി. ജാതീജപാബകുളചമ്പകകേതകാദി നാനാവിധാനി കുസുമാനി ച തേ അർപ്പയാമി.

അന്വയാർത്ഥം - അല്ലയോ ദേവീ! ഞാൻനിന്തിരുവടിയെ മന്ദാരകുന്ദകരവീരലവംഗപു‌ഷ്പങ്ങളെക്കൊണ്ട് എല്ലായ്പ്പോഴും പൂജിക്കുന്നു. ജാതിജപാബകുളചമ്പകകേതകാദി നാനാവിധങ്ങളായിരിക്കുന്ന കുസുമങ്ങളേയും ഭവതിക്കയ്ക്കൊണ്ട് അർപ്പിക്കുന്നു.

പരിഭാ‌ഷ - മന്ദാരകുന്ദകരവീരലവംഗപു‌ഷ്പങ്ങൾ - മന്ദാരപു‌ഷ്പവും കുന്ദപു‌ഷ്പവും കരവീരപു‌ഷ്പവും ലവംഗപു‌ഷ്പവും. കുന്ദപു‌ഷ്പം - കുരുക്കുത്തിമുല്ലപ്പൂവ്. കരവീരപു‌ഷ്പം - ചുവന്നരളിപ്പൂവ്. ലവംഗപു‌ഷ്പം - ഇലവർqപ്പൂവ്. ജാതീജപാബകുളചമ്പകകേതകാദി നാനാവിധങ്ങൾ - ജാതിയും ജപയും ചമ്പകവും ബകുളവും കേതകവും തുടങ്ങിയുള്ള പലവിധങ്ങൾ. ജാതീ - പിച്ചകപ്പൂവ്. ജപാ - ചെമ്പരത്തിപ്പൂവ്. ബകുളം - ഇലഞ്ഞിപ്പൂവ്. ചമ്പകം - ചമ്പകപ്പൂവ്. കേതകം - കൈതപ്പൂവ്. അർപ്പിക്ക - പൂജിക്കുക.

[ 40 ] ഭാവം - അല്ലയോ ദേവി! മന്ദാരം, ചുവന്നരുളി, കുരുക്കുത്തിമുല്ല, എലവർqം ഇവയുടെ പു‌ഷ്പങ്ങളെക്കൊണ്ട് ഞാൻ ഭവതിയെ പൂജിക്കുന്നു. ചെമ്പരത്തിപ്പൂവ്, പിച്ചകപ്പൂവ്, ഇലഞ്ഞിപ്പൂവ് കൈതപ്പൂവ് മുതലായ അനേകവിധപു‌ഷ്പങ്ങളെക്കൊണ്ടും ഞാൻഭവതിയെ അർച്ചിക്കുന്നു.