ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-21


സീമന്തേ തേ ഭഗവതി! മയാ സാദരം ന്യസ്തമേത-
ത്സിന്ദൂരം മേ ഹൃദയകമലേ ഹർ‌ഷവർ‌ഷം തനോതി
ബാലാദിത്യദ്യുതിരിവ സദാ ലോഹിതാ യസ്യ കാന്തിഃ
അന്തർദ്ധ്വാന്തം ഹരതി സകലം ചേതസാ ചിന്തയൈവ.        (21)
[ 37 ]
വിഭക്തി -
സീമന്തേ - അ. പു. സ. ഏ.
തേ - യു‌ഷ്മ. ‌ഷ. ഏ.
ഭഗവതി - ഈ. സ്ത്രീ. സം പ്ര. ഏ.
മയാ - അസ്മ. തൃ. ഏ.
സാദരം - അവ്യ.
ന്യസ്തം - അ. ന. പ്ര. ഏ.
ഏതൽ - ഏതച്ഛ. ദ. പ്ര. ഏ.
സിന്ദൂരം - അ. ന. പ്ര. ഏ.
മേ - അസ്മ. ‌ഷ. ഏ.
ഹൃദയകമലേ - അ. ന. സ. ഏ,
ഹർ‌ഷവർ‌ഷം - അ. ന. ദ്വി. ഏ.
തനോതി - ലട്ട്. പര. പ്ര. ഏ.
ഇവ - അവ്യയം.
സദാ - അവ്യം.
ലോഹിതാ - ആ. സ്ത്രീ. പ്ര. ഏ.
യസ്യ - യച്ഛ. ദ. ന. ‌ഷ. ഏ.
കാന്തിഃ - ഇ. സ്ത്രീ. പ്ര. ഏ.
അന്തഃ - അവ്യ.
ധ്വാന്തം - അ. ന. ദ്വി. ഏ.
ഹരതി - ലട്ട്. പര. പ്ര.
സകലം - അ. ന. ദ്വി. ഏ.
ചേതസാ - സ. ന. തൃ. ഏ.
ചിന്തയാ - ആ. സ്ത്രീ. തൃ. ഏ.
ഏവ - അവ്യ.

അന്വയം - ഹേ ഭഗവതി! മയാ സാദരം തേ സീമന്തേ ന്യസ്തം ഏതൽ സിന്ദൂരം മേ ഹൃദയകമലേ ഹർ‌ഷവർ‌ഷം തനോതി യസ്യ കാന്തിഃ ബാലാദിത്യദ്യുതിഃ ഇവ സദാ ലോഹിതാ ചേതസാ ചിന്തയാ ഏവ മേ അന്തഃ ധ്വാന്തം സകലം ഹരതി.

[ 38 ] അന്വയാർത്ഥം - അല്ലയോ ഭഗവതി! എന്നാൽ ആദരവോടു കൂടെ ഭവതിയുടെ സീമന്തത്തിങ്കൽ ന്യസ്തമായിരിക്കുന്ന ഈ സിന്ദൂരം എന്റെ ഹൃദയകമലത്തിങ്കൽ ഹർ‌ഷവർ‌ഷത്തെ ചെയ്യുന്നു. യാതൊന്നിന്റെ കാന്തി ബാലാദിത്യദ്യുതിയെന്ന പോലെ എല്ലായ്പോഴും ലോഹിതയായിട്ട് ചേതസ്സുകൊണ്ടുള്ള ചിന്തകൊണ്ടുതന്നെ എന്റെ അന്തർഭാഗത്തിലുള്ള ധ്വാന്തത്തെ എല്ലാം ഹരിക്കുന്നു.

പരിഭാ‌ഷ - സീമന്തം - സീമന്തരേഖ (തലമുടി ഇരുവശത്തേയ്ക്കും പകുത്തിടുമ്പോൾ തലയുടെ മുൻഭാഗത്തു നടുവിൽ കാണുന്ന രേഖയ്ക്ക് സീമന്തരേഖയെന്നു പേർ) ന്യസ്തം - ന്യസിക്കപ്പെട്ടത്. ന്യസിക്ക വെയ്ക്കുക, സിന്ദൂരം - കുങ്കുമം. ഹൃദയ കമലം - ഹൃദയമാകുന്ന കമലം. ഹൃദയം - മനസ്സ്. കമലം - താമരപ്പൂവ്. ഹർ‌ഷവർ‌ഷം - സന്തോ‌ഷവർ‌ഷം. യാതൊന്ന് - ആ സിന്ദൂരം. കാന്തി - ശോഭ. ബാലാർക്കദ്യുതി - ബാലസൂര്യശോഭ. ലോഹിതാ - ചുവപ്പ്. ചേതസ്സ് - മനസ്സ്. ചിന്ത - വിചാരം. അന്തർഭാഗം - ഉള്ള്, ധ്വാന്തം - ഇരുട്ട്. ഹരിക്ക - നശിപ്പിക്ക.

ഭാവം - അല്ലയോ ഭഗവതി! ഞാൻ ആദരവോടുകൂടി നിന്തിരുവടിയുടെ സീമന്തരേഖയിൽ തൊടുവിച്ചിട്ടുള്ള ഈ സിന്ദൂരക്കുറി എന്റെ മനസ്സാകുന്ന താമരപ്പൂവിൽ സന്തോ‌ഷ വർ‌ഷത്തെ ഉണ്ടാക്കുന്നു. ആ സിന്ദൂരക്കുറിയുടെ ശോഭ ബാലാദിത്യപ്രഭപോലെ എപ്പോഴും ചുവപ്പുള്ളതായിട്ട് എന്റെ മനസ്സുകൊണ്ടു വിചാരിക്കുമ്പോൾ തന്നെ ഉള്ളിലുള്ള എല്ലാ ഇരുട്ടുകളേയും നശിപ്പിക്കുന്നു.