Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-23


പാരിജാതശതപത്രപാടലാ
മല്ലികാബകുളചമ്പകാദിഭിഃ
അംബുജൈശ്ച കമലൈശ്ച സാദരം
പൂജയാമി ജഗദംബ! തേ വപുഃ        (23)

വിഭക്തി -
പാരിജാതശതപത്രപാടലാമല്ലികാബകുളചമ്പകാദിഭിഃ - ഇ. ന. തൃ. ബ.
അംബുജൈഃ - അ. ന. തൃ. ബ.
കമലൈഃ - അ. ന. തൃ. ബ.
ച - അവ്യ.
സാദരം - അവ്യ.
പൂജയാമി - ലട്ട്. പ. ഉ. ഏ.
ജഗദംബ - ആ സ്ത്രീ. സം. പ്ര. ഏ.
തേ - യു‌ഷ്മ. ‌ഷ. ഏ.
വപുഃ - സ. ന. ദ്വി. ഏ.

അന്വയം - ഹേ ജഗദംബ! (അഹം) സാദരം പാരിജാതശതപത്ര പാടലാ മല്ലികാബകുള ചമ്പകാദിഭിഃ അംബുജൈഃ കമലൈഃ ച തേ വപുഃ പൂജയാമി.

അന്വയാർത്ഥം - അല്ലയോ ജഗദംബ! ഞാൻ ആദരവോടു കൂടെ പാരിജാതശതപത്ര പാടലാ മല്ലികാബകുള ചമ്പകാദികളെ[ 41 ]ക്കൊണ്ടും അംബുജങ്ങളെക്കൊണ്ടും കമലങ്ങളെക്കൊണ്ടും നിന്തിരുവടിയുടെ ശരീരത്തെ പൂജിക്കുന്നു.

പരിഭാ‌ഷ - പാരിജാതശതപത്രപാടലാ മല്ലികാബകുള ചമ്പകാദികൾ - പാരിജാതങ്ങൾ, ശതപത്രങ്ങൾ, പാടലകൾ, മല്ലികകൾ, ബകുളങ്ങൾ, ചമ്പകങ്ങൾ തുടങ്ങിയുള്ളവ. പാരിജാതങ്ങൾ - പാരിജാതപു‌ഷ്പങ്ങൾ. ശതപത്രങ്ങൾ - താമരപ്പൂക്കൾ. പാടലങ്ങൾ - കുങ്കുമപു‌ഷ്പങ്ങൾ. മല്ലികകൾ - മുല്ലപ്പൂക്കൾ. ബകുളങ്ങൾ - ഇലഞ്ഞിപ്പൂക്കൾ. ചമ്പകങ്ങൾ - ചമ്പകപ്പൂക്കൾ. അംബുജങ്ങൾ - താമരപ്പൂക്കൾ. കമലങ്ങൾ - താമരപ്പൂക്കൾ.

ഭാവം - അല്ലയോ ലോകമാതാവേ! ഞാൻആദരവോടു കൂടി പാരിജാതപു‌ഷ്പങ്ങൾ, താമരപ്പൂക്കൾ, കുങ്കുമപ്പൂക്കൾ, മുല്ലപ്പൂക്കൾ, ഇലഞ്ഞിപ്പൂക്കൾ, ചമ്പകപ്പൂക്കൾ മുതലായവകൊണ്ടും താമരപ്പൂക്കളെക്കൊണ്ടും നിന്തിരുവടിയുടെ ശരീരത്തെ പൂജിക്കുന്നു. ഇവിടെ താമരയെ മൂന്നിടത്ത് ആവർത്തിച്ചത്, ചെന്താമര, വെള്ളത്താമര, നീലത്താമര എന്ന മൂന്നിനത്തെ സംബന്ധിച്ചാകുന്നു.