Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-17


മഞ്ജീരേ പദയോർന്നിധായ, രുചിരാം
വിന്യസ്യ കാഞ്ചീം കട,
മുക്താഹാരമുരോജയോരനുപമാം
നക്ഷത്രമാലാം ഗളേ
കേയൂരാണീ ഭുജേ‌ഷു, രത്നവലയ-
ശ്രണീം കരേ‌ഷു ക്രമാൽ
താടങ്കേ തവകർണ്ണയോർവിനിദധേ
ശീർ‌ഷേ ച ചൂഡാമണിം.        (17)

വിഭക്തി -
മഞ്ജീരേ - അ. ന. ദ്വി. ദ്വി.
[ 30 ] പദയോഃ - അ. ന. സ. ദ്വി. ഏ.
നിധായ - ല്യബ. അവ്യ.
രുചിരാം - ആ. സ്ത്രീ. ദ്വി. ഏ.
വിന്യസ്യ - ല്യ.. അ.
കാഞ്ചീം - ഈ. സ്ത്രീ. ദ്വി. ഏ.
കട - ഈൗ. സ്ത്രീ. സ. ഏ.
മുക്താഹാരം - അ. പു. ദ്വി. ഏ.
ഉരോജയോഃ - അ. പു. സ. ദ്വി..
അനുപമാം. ആ. സ്ത്രീ. ദ്വി. ഏ.
നക്ഷത്രമാലാം - ആ. സ്ത്രീ. ദ്വി. ഏ.
ഗളേ - അ. പു. സ. ഏ.
കേയൂരാണി - അ. ന. ദ്വി. ബ.
ഭുജേ‌ഷു - അ. പു. സ. ബ.
രത്നവാലയശ്രണീം - ഈ. സ്ത്രീ. ദ്വി. ഏ.
കരേ‌ഷു - അ. പു. സ. ബ.
ക്രമാൽ - അവ്യ.
താടങ്കേ - അ. ന. ദ്വി..
തവ - യു‌ഷ്മ. ദ. ‌ഷ. ഏ.
കർണ്ണയോഃ - അ. പു. സ. ദ്വി.
വിനിദധേ - ലട്ട്. ആ. ഉ. ഏ.
ശീർ‌ഷേ - അ. ന. സ. ഏ.
ച - അവ്യ.
ചൂഡാമണീം - ഇ. പു. ദ്വി. ഏ.

അന്വയം - ഹേ ദേവി! അഹം (തേ) പദയോഃ മഞ്ജീരേ നിധായ കടൗ രുചിരാം കാഞ്ചീം, ഉരോജയോഃ, മുക്താഹാരം, ഗളേ അനുപമാം നക്ഷത്രമാലാം, ഭുജേ‌ഷു കേയൂരാണി, കരേ‌ഷു രത്നവലയശ്രണീം, കർണ്ണയോഃ താടങ്കേ, ക്രമാൽ വിന്യസ്യ ശീർ‌ഷേ ചൂടാമണീം ച വിദധേ.

[ 31 ] അന്വയാർത്ഥം - അല്ലയോ ദേവി!ഞാൻഭവതിയുടെ പദങ്ങളിൽ മഞ്ജീരങ്ങളെ നിധാനം ചെയ്തിട്ട് കടിയിൽ രുചിരയായിരിക്കുന്ന കാഞ്ചിയേയും ഉരോജങ്ങളിൽ മുക്താഹാരത്തെയും ഗളത്തിങ്കൽ അനുപമയായിരിക്കുന്ന നക്ഷത്രമാലയേയും ഭുജങ്ങളിൽ കേയൂരങ്ങളേയും കരങ്ങളിൽ രത്നവലയശ്രണിയേയും കർണ്ണങ്ങളിൽ താടങ്കങ്ങളെയും ക്രമേണ വിന്യസിച്ചിട്ട് ശീർ‌ഷത്തിങ്കൽ ചൂഡാമണിയെ വിധാനം ചെയുന്നു.

പരിഭാ‌ഷ - മഞ്ജീരങ്ങൾ - കാൽച്ചിലമ്പുകൾ. നിധാനം ചെയുക - ഇടുക. കടി - അരപ്രദേശം. രുചിര - മനോഹര. കാഞ്ചി - അരഞ്ഞാൺ. ഉരോജങ്ങൾ - മുലകൾ. മുക്താഹാരം - മുത്തുമാല. ഗളം - കഴുത്ത്. അനുപമം - സാദൃശ്യമില്ലാത്തത്. നക്ഷത്രമാല - ശ്രഷ്ഠങ്ങളായ ഇരുപത്തേഴു രത്നങ്ങളെകൊണ്ടുണ്ടാക്കിയിട്ടുള്ള മാല. (നക്ഷത്രങ്ങൾ പോലെ ശോഭിക്കുന്ന മാലയെന്നും, നക്ഷത്രങ്ങളാകുന്ന മാലയെന്നും പറയാം.) ഭുജങ്ങൾ - തോളുകൾ. കേയൂരങ്ങൾ - തോൾവളകൾ. കരങ്ങൾ - കയ്യുകൾ. രത്നവലയശ്രണീ - രത്നവലയങ്ങളുടെ ശ്രണീ. രത്നവലയങ്ങൾ - രത്നക്കടകങ്ങൾ. ശ്രണീ - കൂട്ടം. കർണ്ണങ്ങൾ - കാതുകൾ. താടങ്കങ്ങൾ - തോടകൾ. വിന്യസിക്ക - ചാർത്തുക. ശീർ‌ഷകം - തല. ചൂഡാമണി - ചൂഡാരøം. വിധാനം ചെയ്ക - ചാർത്തുക.

ഭാവം - അല്ലയോ ദേവി! ഞാൻഭവതിയുടെ കാലുകളിൽ ചിലമ്പുകളെ ചാർത്തി അരയിൽ അരഞ്ഞാണം മുലകളിൽ മുത്തുമാല്യവും കഴുത്തിൽ നിസ്തുല്യമായ നക്ഷത്രമാലയും തോളുകളിൽ തോൾവളകളും കൈകളിൽ രത്നക്കടകങ്ങളും കാതുകളിൽ തോടകളും ക്രമം പോലെ ചാർത്തിയിട്ടു ശിരസ്സിൽ ചൂഡാമണിയെയും (രത്നത്തെ) ചാർത്തുന്നു