ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-16


സൗവീരാഞ്ജനമിദമംബ!ചക്ഷു‌ഷോസ്തേ
വിന്യസ്തം കനകശലാകയാമയാ യൽ
തന്നൂനം മലിനമപി ത്വദക്ഷിസംഗാൽ
ബ്രഹ്മേന്ദ്രാദ്യഭില‌ഷണീയതാമിയായാൽ        (16)


വിഭക്തി -
സൗവീരാഞ്ജനം - അ. ന. പ്ര. ഏ.
ഇദം - ഇദം ശബ്ദം ന. പ്ര. ഏ.
അംബ - ആ സ്ത്രീ. സം പ്ര ഏ.
ചക്ഷു‌ഷോഃ - സ. ന. സ. ദ്വി.
തേ - യു‌ഷ്മ. ദ. ‌ഷ. ഏ.
വിന്യസ്തം - അ. ന. പ്ര. ഏ.
കനകശലാകയാ - ആ. സ്ത്രീ. തൃ. ഏ.
മയാ - അസ്മ. ദ. തൃ. ഏ.
യൽ - യച്ഛബ്ദം. ന. പ്ര. ഏ.
തൽ - തച്ഛദ. ന. പ്ര. ഏ.
നൂനം - അവ്യ.
മലിനം. അ. ന. പ്ര. ഏ.
ത്വദക്ഷിസംഗാൽ - അ. പു. പ്ര. ഏ.
ബ്രഹ്മേന്ദ്രാദ്യഭില‌ഷണീയതാം - അ. സ്ത്രീ. ദ്വി. ഏ.
ഇയായാൽ - ലങ്ങ്. പര. പ്ര. പു. ഏ.

അന്വയം - ഹേ അംബ! തേ ചക്ഷു‌ഷോഃ കനകശലാകയാ മയാ യൽ ഇദം സൗവീരാഞ്ജനം വിന്യസ്തം തൽ മലിനം അപി ത്വദക്ഷിസംഗാൽ നൂനം ബ്രഹ്മേന്ദ്രാദ്യഭില‌ഷണീയതാം ഇയായാൽ.

അന്വയാർത്ഥം - അല്ലയോ അംബേ! നിന്തിരുവടിയുടെ ചക്ഷുസ്സുകളിൽ കനകശലാക കൊണ്ടു എന്നാൽ യാതൊരു ഈ സൗവീരാഞ്ജനം വിന്യസ്തമായി, അതു മലിനമാണെങ്കിലും [ 29 ]ത്വദക്ഷിസംഗം ഹേതുവായിട്ട് നൂനമായി ബ്രഹ്മേന്ദ്രാദ്യഭില‌ഷണീയതയെ പ്രാപിച്ചു.

പരിഭാ‌ഷ - ചക്ഷുസ്സുകൾ - കണ്ണൂകൾ. കനകശലാക - സ്വർണ്ണകമ്പി. സൗവീരാഞ്ജനം - സൗവീരമെന്നു പറയുന്ന അഞ്ജനം. അഞ്ജനം - മ‌ഷി വിന്യസ്തം - വെയ്ക്കപ്പെട്ടത്. മലിനം - കറുത്തത്. ത്വദക്ഷിസംഗം - ത്വദക്ഷികളുടെ സംഗം. ത്വദക്ഷികൾ - ഭവതിയുടെ അക്ഷികൾ. അക്ഷികൾ - കണ്ണുകൾ. നൂനം - നിശ്ചയമായും. ബ്രഹ്മേന്ദ്രാദ്യഭില‌ഷണീയം - ബ്രഹ്മേന്ദ്രാദികളാൽ അഭില‌ഷണീയം. ബ്രഹ്മേന്ദ്രാദികൾ - ബ്രഹ്മാവ്, ഇന്ദ്രൻ, തുടങ്ങിയുള്ളവർ. അഭില‌ഷണീയം. - അഭില‌ഷിക്കപ്പെടുവാൻ യോഗ്യം. അഭില‌ഷിക്ക - ആഗ്രഹിക്ക.

ഭാവം - അല്ലയോ അംബേ! നിന്തിരുവടിയുടെ കണ്ണൂകളിൽ സ്വർണ്ണക്കമ്പികൊണ്ട് ഞാൻയാതൊരു സൗവീരാഞ്ജനം എഴുതിച്ചുവോ അതു കറുത്തത്താണെങ്കിലും നിന്തിരുവടിയുടെ കണ്ണുകളുടെ സംസർഗ്ഗം ഹേതുവായിട്ട് നിശ്ചയമായും ബ്രഹ്മാവ്, ഇന്ദ്രൻ തുടങ്ങിയവർക്കുപോലും ആഗ്രഹത്തെ ജനിപ്പിക്കുവാൻ യോഗ്യമായിത്തീർന്നു.