Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-18


മാതഃ ഫാലതലേ തവാതിവിമലേ
കാശ്മീരകസ്തൂരികാ.
[ 32 ] കർപ്പൂരാഗരുഭിഃ കരോമി തിലകം
ദേഹേംഗരാഗം തതഃ
വക്ഷോജാദി‌ഷു ലക്ഷ്മകർദമകലൈ-
സ്സിക്ത്വാ ചപു‌ഷ്പദ്രവൈഃ
പദൗ ചന്ദനലേപനാദിഭിരഹം
സമ്പൂജയാമി ക്രമാൽ.        (18)

വിഭക്തി -
മാതഃ - ഋ. സ്ത്രീ. സംപ്ര. ഏ.
ഫാലതലേ - അ. ന. സ. ഏ.
തവ - യു‌ഷ്മ. ‌ഷ. ഏ.
അതിവിമലേ - അ. ന. സ. ഏ.
കാശ്മീരകസ്തൂരികാകർപ്പൂരാഗരുഭിഃ - ഉ. സ്ത്രീ. തൃ. ബ.
കരോമി - ലട്ട്. പ. ഉ. ഏ.
തിലകം - അ. ന. ദ്വി. ഏ.
ദേഹേ - അ. പു. സ. ഏ.
അംഗരാഗം - അ. പു. ദ്വി. ഏ.
തതഃ - അവ്യ.
വക്ഷോജാദി‌ഷു - ഇ. ന. സ. ബ.
ലക്ഷ്മകർദ്ദമകലൈഃ - അ. പു. തൃ. ബ.
സിക്ത്വാ - ത്വാപ്ര. അവ്യ.
പു‌ഷ്പദ്രവൈഃ - അ. പു. തൃ. ബ.
പാദ - അൗ. പു. ദ്വി. ദ്വി.
ചന്ദനലേപനാദിഭിഃ - ഇ. ന. തൃ. ബ.
അഹം - അസ്മ. പ്ര. ഏ.
സംപൂജയാമി - ലട്ട്. പ. ഉ. ഏ.
ക്രമാൽ - അവ്യയം.

അന്വയം - ഹേ മാതഃ അഹം അതിവിമലേ തവ ഫാലതലേ കാശ്മീരകസ്തൂരികാകർപ്പൂരാഗരുഭിഃ തിലകം കരോമി. തതഃ ദേഹേ അംഗരാഗം കരോമി. വക്ഷോജാദി‌ഷു ലക്ഷ്മകർദമ[ 33 ]കലൈഃ പു‌ഷ്പ്പദ്രവൈഃ ചന്ദനലേപനാദിഭിഃ ച സിക്ത്വാ ക്രമാൽ പാദൗ സംപൂജയാമി.

അന്വയാർത്ഥം - അല്ലയോ മാതാവേ! ഞാൻനിന്തിരുവടിയുടെ അതിവിമലമായിരിക്കുന്ന ഫാലതലത്തിങ്കൽ കാശ്മീരകസ്തൂരികാ കർപ്പൂരാഗരുകളെക്കൊണ്ട് തിലകത്തെ ചെയ്യുന്നു. അനന്തരം ദേഹത്തിൽ അംഗരാഗത്തെ ചെയ്യുന്നു. വക്ഷോജാദികളിൽ ലക്ഷ്മ കർദ്ദമങ്ങളായിരിക്കുന്ന പു‌ഷ്പദ്രവങ്ങളെകൊണ്ടും ചന്ദനലേപനാദികളെകൊണ്ടും സേചനം ചെയ്തിട്ട് ക്രമേണ പാദങ്ങളെ സംപൂജിക്കുന്നു.

പരിഭാ‌ഷ - അതിവിമല - ഏറ്റവുംനിർമ്മലംഫാലതലം - നെറ്റിത്തടം. കാശ്മീരകസ്തൂരികാകർപ്പൂരാഗുകൾ - കാശ്മീരം, കസ്തൂരിക, കർപ്പൂരം, അഗരു, ഇവ. കാശ്മീരം - കുങ്കമം. കസ്തൂരിക - കസ്തൂരി. അഗരു - അകിൽ. തിലകം - കുറി. അംഗരാഗം - കുറിക്കൂട്ട്. വക്ഷോജാദികൾ - വക്ഷോജങ്ങൾ തുടങ്ങിയുള്ളവ. വക്ഷോജങ്ങൾ - മുലകൾ. ലക്ഷ്മകർദ്ദമങ്ങൾ - കുങ്കമച്ചാറുകൾ. കളങ്ങൾ - മനോഹരങ്ങൾ. പു‌ഷ്പദ്രവങ്ങൾ - പനിനീരുകൾ. ചന്ദനലേപാദികൾ - ചന്ദനലേപനം തുടങ്ങിയുള്ളവ. ചന്ദനലേപനം - കളഭച്ചാർത്ത്. സേചനം ചെയ്യുക - നലവണ്ണം പുരട്ടുക. പാദങ്ങൾ - കാലുകൾ.

ഭാവം - അല്ലയോ അംബേ! ഞാൻനിന്തിരുവടിയുടെ ഏറ്റവും നിർമ്മലമായ നെറ്റിത്തടത്തിങ്കൽ കുങ്കമം, കസ്തൂരി, കർപ്പൂരം, അകിൽ, ഇവ കൊണ്ടുണ്ടാക്കിയ തിലകത്തെ ചാർത്തുന്നു. അനന്തരം ഭവതിയുടെ ദേഹത്തിൽ കുറിക്കൂട്ടണിയിക്കുന്നു. സ്തനങ്ങൾ മുതലായ അവയവങ്ങളിൽ ചിഹ്നങ്ങളായിത്തീരുന്ന കുങ്കമച്ചാറു കൊണ്ട് മനോഹരമായിരിക്കുന്ന പനിനീരും ചന്ദനകുറിക്കൂട്ടു മുതലായവയും നല്ലപോലെ അണിയിച്ചിട്ട് ക്രമേണപാദങ്ങളെ പൂജിക്കുന്നു. [ 34 ]