താൾ:Yukthibhasa.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി
ഒന്നാമദ്ധ്യായം] [൧൯


അവ രണ്ടും നൂറുനീളവും ഇരുപത്തിമൂന്നു് ഇടവും ഇങ്ങനെ ഇരിപ്പോ ചില രണ്ടു ക്ഷേത്രങ്ങൾ ഇവ. പിന്നെ ഇരുപത്തിമൂന്നിന്റെ വൎഗ്ഗം നിരൃതികോണിൽ വരും. പിന്നെ ആ ക്ഷേത്രത്തിങ്കലും ഇരുപതും മൂന്നും ഇങ്ങനെ സ്ഥാനത്തെ ഖണ്ഡിച്ചു വൎഗ്ഗിക്കാം. അവിടെ ഇരുപതിന്റെ വൎഗ്ഗം ???? ഈശകോണിങ്കൽ കല്പിച്ചു. പിന്നെ ഇരുപതു നീളവും മൂന്നിടവും ?????????? പടിഞ്ഞാറും. പിന്നെ മൂന്നിന്റെ വൎഗ്ഗം ഇതിന്റെ നിരൃതികോണിൽ ഇങ്ങനെ സ്ഥാനമൊടുങ്ങുവോളം. ഇങ്ങനെ ഒരു വൎഗ്ഗപ്രകാരം. ഇങ്ങനെ ഒരു രാശിയെ വൎഗ്ഗിക്കേണ്ടുമ്പോൾ അതിനെ രണ്ടായി ഖണ്ഡിച്ചു തങ്ങളിൽ ഗുണിച്ചിരട്ടിച്ചു രണ്ടു ഖണ്ഡത്തിന്റേയും വൎഗ്ഗവും കൂട്ടിയാൽ ഖണ്ഡയോഗത്തിന്റെ വൎഗ്ഗമായിട്ടിരിക്കും എന്നു ചൊല്ലീ.

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/52&oldid=172474" എന്ന താളിൽനിന്ന് ശേഖരിച്ചത്