താൾ:Yukthibhasa.djvu/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി
൧൮] [യുക്തിഭാഷാ


അനന്തരം ഇതിനെത്തന്നെ ക്ഷേത്രത്തിങ്കൽ കാട്ടുന്നൂ. അവിടെ വൎഗ്ഗമെന്നൊരു സമചതുരശ്രക്ഷേത്രം. ഇതിന്റെ അന്ത്യസ്ഥാനത്തിന്റെ വൎഗ്ഗത്തെ വെയ്ക്കുമ്പോൾ അത്രപോന്നൊരു സമചതുരശ്രമുണ്ടാകും. അതൊരുകോടിയി???????????? വൎഗ്ഗ്യരാശി ഖണ്ഡിച്ചിട്ടു വൎഗ്ഗിക്കുമാറു് ഓൎക്കുന്നു. അവിടെ അതിന്റെ അന്ത്യസ്ഥാനം ഒരു ഖണ്ഡം. കീഴെസ്ഥാനങ്ങൾ ഒക്ക കൂടിയതു് ഒരു ഖണ്ഡം. ഇങ്ങനെ ഗുണകാരത്തേയും പിന്നെ ഗുണ്യത്തേയും ഖണ്ഡിപ്പൂ ഇവ്വണ്ണം തന്നെ. എന്നാൽ ഗുണകാരത്തിന്റെ അന്ത്യഖണ്ഡം കൊണ്ടു ഗുണ്യത്തിന്റെ ആദ്യഖണ്ഡത്തെ ഗുണിച്ചതു് ഒന്നു്. ഗുണ്യത്തിന്റെ ആദ്യഖണ്ഡത്തെ ഗുണിച്ചതു രണ്ടാമതു്. പിന്നെ ഗുണകാരത്തിന്റെ ആദ്യഖണ്ഡത്തെക്കൊണ്ടു ഗുണ്യത്തിന്റെ അന്ത്യഖണ്ഡത്തെ ഗുണിച്ചതു മൂന്നാമതു്. ഇതിനെക്കൊണ്ടു് ആദ്യഖണ്ഡത്തെ ഗുണിച്ചതു നാലാമതു്. ഇങ്ങനെ വൎഗ്ഗക്ഷേത്രം നാലുഖണ്ഡമായിട്ടിരുന്നൊന്നു്. അവിടെ നടേത്തെ ഖണ്ഡവും നാലാമതും സമചതുരശ്രമായിട്ടിരുന്നൊന്നു്. എന്നിട്ടു് ഇവ രണ്ടും വൎഗ്ഗക്ഷേത്രം. രണ്ടാമതും മൂന്നാമതും ഘാതക്ഷേത്രം. അവിടെ നൂറ്റിഇരുപത്തിമൂന്നിന്റെ വൎഗ്ഗം വേണ്ടുവതു് എന്നിരിക്കുമ്പോൾ, ശതസ്ഥാനത്തിങ്കലെ ഒന്നു് ഒരു ഖണ്ഡമാകുന്നതു്, കീഴെ സ്ഥാനങ്ങൾ രണ്ടുംകൂടി ഇരുപത്തിമൂന്നു മറ്റേ ഖണ്ഡമാകുന്നതു്. അവിടെ നടേ നൂറ്റിന്റെ വൎഗ്ഗം വെയ്ക്കുമ്പോൾ നൂറുവരിയും ഓരോ വരിയിൽ നൂറു നൂറു ഖണ്ഡങ്ങളുംകൂടിയിരിപ്പോരു സമചതുരശ്രമുണ്ടാകും. ഇതു് ഈശകോണിൽ എന്നു കല്പിപ്പൂ. പിന്നെ ഘാതങ്ങൾ രണ്ടും ഇതിന്റെ തെക്കും പടിഞ്ഞാറും വെയ്പൂ.

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/51&oldid=172473" എന്ന താളിൽനിന്ന് ശേഖരിച്ചത്