താൾ:Yukthibhasa.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒന്നാമദ്ധ്യായം] [൧൭


രട്ടിച്ചു് അതിന്നു കീഴെ സ്ഥാനങ്ങളെ ഗുണിച്ചിട്ടു് അന്നേരത്തിരിക്കുന്ന സ്ഥാനത്തിന്നു നേരെ കൂട്ടൂ. പിന്നെ കിഴിച്ചിട്ടു വൎഗ്ഗം. ഇങ്ങനെ സ്ഥാനമൊടുങ്ങുവോളം ഇച്ചൊല്ലിയ ക്രിയയെ ചെയ്ക. ഇങ്ങനെ വൎഗ്ഗമാകുന്നതു ഗുണനം തന്നെ. ഗുണനമാകുന്നതു സംകലിതംതന്നെയത്രെ എന്നോ മുമ്പിൽ ചൊല്ലിയല്ലൊ. എന്നാലിതും സംകലിതവിശേഷമത്രെ. ഇങ്ങനെ ഒരു പ്രകാരം വൎഗ്ഗത്തെ ചൊല്ലീതായി.

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/50&oldid=172472" എന്ന താളിൽനിന്ന് ശേഖരിച്ചത്