താൾ:Yukthibhasa.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪] [യുക്തിഭാഷാ


അത്ര കീഴെ സംഖ്യ വരും എന്നും അറിയാം. ആകയാൽ മേല്പോട്ടും കീഴ്പോട്ടുമുള്ള എണ്ണം അറിയപ്പോകുമെങ്കിൽ യോഗവിയോഗങ്ങൾ സിദ്ധിക്കും. ഈ യോഗവിയോഗങ്ങളെ സംകലിതവ്യവകലിതങ്ങൾ എന്നു ചൊല്ലുന്നൂ. ഒന്നിനെ രൂപമെന്നും വ്യക്തിയെന്നും ചൊല്ലുന്നൂ. ഇങ്ങനെ സംകലിതവ്യവകലിതങ്ങൾ.


സാമാന്യഗുണനം

അനന്തരം ഗുണനം: __അതാകുന്നതു സംകലിതംതന്നെയത്രെ ഓൎക്കുമ്പോൾ॥. അവിടെ ഒന്നിനെ ഒന്നിനെകൊണ്ടു ഗുണിക്കുമ്പോൾ യാതൊന്നിനെ ഗുണിക്കുന്നൂ അതിന്നു ഗുണ്യമെന്നു പേർ; യാതൊന്നുകൊണ്ടു ഗുണിക്കുന്നൂ അതിനു ഗുണകാരമെന്നു പേർ. അവിടെ ഗുണ്യത്തിൽ കൂട്ടുന്നൂ, ഗുണ്യത്തെത്തന്നെ കൂട്ടുന്നൂതും എന്നു വിശേഷമാകുന്നതു്. അവിടെ ഗുണകാരത്തിങ്കൽ എത്ര സംഖ്യാവ്യക്തികളുള്ളൂ അത്ര ആവൃത്തി ഗുണ്യത്തെ കൂട്ടുന്നൂതും. എന്നീ നിയമത്തോടുകൂടിയുള്ള യോഗം ഗുണനമാകുന്നതു്. ഇതിനെ കാട്ടുന്നൂ.

ഇവിടെ ഗുണ്യത്തിന്റെ ഒടുക്കത്തെ സ്ഥാനത്തെ ഗുണകാരം കൊണ്ടു നടേ ഗുണിക്കേണ്ടൂ. എന്നാൽ ഗുണിച്ച സംഖ്യകളും ഗുണിയാത്ത സംഖ്യകളും തങ്ങളിൽ കൂടുകയില്ല എന്നൊരെളുപ്പമുണ്ടു്. അവിടെ ഗുണ്യത്തിന്റെ ഒടുക്കത്തെ സ്ഥാനത്തു് ഒരു സംഖ്യ ഉണ്ടു് എന്നിരിപ്പൂ. അതിനെ നൂറുകൊണ്ടു ഗുണിക്കേണ്ടൂ എന്നും കല്പിപ്പൂ. അപ്പോൾ ആ ഒന്നിനെ നൂറ്റിൽ ആവൎത്തിക്കേണം. അവിടെ അതിനെ പത്തിൽ ആവൎത്തിക്കുമ്പോൾ ദശസ്ഥാനത്തു് ഒന്നു കരേറും മുമ്പിൽ ചൊല്ലിയ ന്യായം കൊണ്ടു്. പിന്നേയും ഒരിക്കൽ ആ ഒന്നിനെ പത്തിൽ ആവൎത്തിക്കുമ്പോൾ ദശസ്ഥാനത്തു രണ്ടുണ്ടാകും. ഇങ്ങനെ നൂറുവട്ടം ആവൎത്തിക്കുമ്പോൾ ശതസ്ഥാനത്തു് ഒന്നുണ്ടാകും. ആകയാൽ ഗുണകാരത്തിങ്കൽ ശതസ്ഥാനത്തു് ഒരു സംഖ്യയുണ്ടായ്കിൽ ഗുണ്യത്തിന്റെ അന്ത്യസ്ഥാനത്തെ അവിടുന്നു ശതസ്ഥാനത്തുവെയ്പ്പൂ. എന്നാൽ അതിനെ നൂറ്റിൽ ഗുണിച്ചതായിട്ടുവരും.

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/37&oldid=172455" എന്ന താളിൽനിന്ന് ശേഖരിച്ചത്