ഒന്നാമദ്ധ്യായം] | [൫ |
പ്പോൾ ഗുണ്യത്തിങ്കൽ കീഴു ചില സംഖ്യയുണ്ടെന്നു കല്പിക്കേണ്ടാ. അന്നേരത്തു് അവറ്റെക്കൊണ്ടുപയോഗമില്ല, എന്നിട്ടു് അവ്വണ്ണമാകുമ്പോൾ ഗുണ്യത്തിന്റെ അന്ത്യസ്ഥാനത്തിന്നുനേരെ ആദ്യസ്ഥാനം വരുമാറു ഗുണകാരത്തെ വെയ്പൂ. പിന്നെ ഗുണ്യത്തിന്റെ അന്ത്യസ്ഥാനത്തെ ഗുണകാരത്തിന്റെ അന്ത്യസ്ഥാനത്തിനുനേരെ വെയ്പ്പൂ, ഗുണകാരാന്ത്യസ്ഥാനത്തിങ്കൽ ഒന്നു സംഖ്യ എന്നുകിൽ. അവിടെ സംഖ്യ രണ്ടെങ്കിൽ ഗുണാന്ത്യസ്ഥാനത്തെ രണ്ടിൽ ആവൎത്തിച്ചിട്ടു വെയ്പ്പൂ. അപ്പോൾ ഗുണകാരത്തിന്റെ അന്ത്യസ്ഥാനത്തെക്കൊണ്ടു ഗുണിച്ചതായി. പിന്നെ അന്ത്യസ്ഥാനത്തു് അടുത്തു കീഴേതിന്നു് ഉപാന്ത്യമെന്നു പേർ. ഇങ്ങനെ ഉപാന്ത്യസ്ഥാനത്തിങ്കൽ എത്ര ഗുണകാരത്തിന്നു സംഖ്യ ഉള്ളൂ ആ സ്ഥാനത്തു് അത്രയിലാവൎത്തിച്ചിട്ടു വെയ്പ്പൂ ഗുണാന്ത്യസ്ഥാനത്തെ. എന്നാലതിനെക്കൊണ്ടു ഗുണിച്ചൂതായി. ഇങ്ങനെ ഗുണകാരത്തിന്റെ ആദ്യസ്ഥാനത്തോളമുള്ളവറ്റെക്കൊണ്ടു ഗുണിച്ചു് അതതിന്റെ സ്ഥാനത്തു നേരെ വെയ്പ്പൂ ഗുണാന്ത്യസ്ഥാനസംഖ്യയെ. എന്നാൽ ഗുണ്യത്തിന്റെ അന്ത്യസ്ഥാനത്തെ ഗുണകാരസ്ഥാനങ്ങൾ എല്ലാംകൊണ്ടും ഗുണിച്ചതായിട്ടു വരും. അവിടെ ഗുണകാരത്തിന്റെ യാതൊരു സ്ഥാനത്തു സംഖ്യയില്ലായ്കയാൽ അവിടം ശൂന്യസ്ഥാനമാകുന്നൂ, അതിന്നുനേരെ ഗുണ്യത്തെ വെയ്ക്കേണ്ടാ, മറ്റേ സ്ഥാനങ്ങളിലെ സംഖ്യകൾ കരേറി ഉണ്ടാകുമത്രെ അവിടെ സംഖ്യ. പിന്നെ ഗുണ്യത്തിന്റെ ഉപാന്ത്യസ്ഥാനത്തിന്നുനേരെ ഏകസ്ഥാനം വരുമാറു വെയ്പ്പൂ ഗുണകാരത്തെ. അതിനേയും ഇവ്വണ്ണം ഗുണിപ്പൂ. ഇവ്വണ്ണം ഗുണാന്ത്യസ്ഥാനത്തോളവും. അപ്പോൾ ഗുണ്യത്തെ മുഴുവനും ഗുണിച്ചൂതായി.
പിന്നെ ഇവ്വണ്ണമാകിലുമാം ഗുണനപ്രകാരം. ഗുണ്യത്തിന്റെ ഓരോ സ്ഥാനങ്ങളിലെ സംഖ്യയെ വേറെ എടുത്തുകൊണ്ടു ഗുണകാരത്തെ ഇവ്വണ്ണം ഗുണിച്ചു് അതാതു സ്ഥാനമാദിയായിട്ടു കൂട്ടി ഒരുമിച്ചുകൊള്ളൂ എന്നാകിലുമാം. അവിടെ അന്ത്യസ്ഥാനം തുടങ്ങൂ എന്നു