Jump to content

താൾ:Yayathi charitham 1914.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ യയാതിചരിതം


                  ഫലിതമുതിരുമാറെൻ നാട്യമല്പം നടിച്ചാൽ
                  വലിയൊരു ബഹുമാനം കിട്ടുവാൻ മാർഗ്ഗമുണ്ടാം           ൨
 (അണിയറയിലേക്കു നോക്കീട്ട്) ഇനിയും വേഷം കെട്ടിക്കഴിഞ്ഞില്ലേ? ഇതെന്തൊരമാന്തമാണു?
                  കാലേ കണ്ണെഴുതിക്കഴിഞ്ഞു വിരവിൽ-
                        ക്കണ്ണാടിനോക്കിത്തരം
                  പോലെതാനുമിതായതില്ലിതു നിന-
                        ച്ചൊക്കെത്തുടയ്ക്കും തദാ
                  ചാലേ പിന്നെയുമാവിധം തുടരു;മി-
                        പ്പെണ്ണൂങ്ങൾ വേഷംചമ-
                  ഞ്ഞാലേവം മതിയെന്നൊരിക്കലുമുറെ-
                        ക്കില്ലെന്തു ചൊല്ലേണ്ടതും.                    ൩

നടി--(പ്രവേശിച്ച്)അവിടുന്ന് ഓരോ വിശേഷസ്ഥലങ്ങളിലേക്കു പോകുമ്പോൾ ഞാനും കാണാറുണ്ട്. എടുത്ത വസ്ത്രങ്ങളൊന്നും ബോധിക്കയില്ല. കണ്ണാടി എത്രപ്രാവശ്യം നോക്കണം?

സൂത്രധാരൻ--തർക്കിച്ചുകൊണ്ട് നില്പാൻ ഇപ്പോൾ സമയമില്ല. കുറ്റമെല്ലാം ഞാൻ സമ്മതിച്ചു. വേഗം നമ്മുടെ പ്രവൃത്തി നോക്കുക.

നടി--കഥ തീർച്ചപ്പെടുത്തിയോ?

സൂത്രധാരൻ--തേലപ്പുറത്തു നാരായണനമ്പിയുടെ "യയാതിചരിതം" നാടകം തന്നെ വേണ മെന്നാണു കല്പ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/9&oldid=172419" എന്ന താളിൽനിന്ന് ശേഖരിച്ചത്