താൾ:Yayathi charitham 1914.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യയാതിചരിതം

  --------------------
                   ഒന്നാമങ്കം
                   --------------
      നന്നോ ഞാനെന്നുമൊന്നിച്ചമരുമള വിലീ
              നിമ്നഗാസംഗമീമ-
      ട്ടെന്നോ നന്നായിയെന്നാൽ പ്രണയമതിനി നോം
              തമ്മിലിജ്ജന്മമില്ല
      എന്നോതി ക്രോധമാർന്നോരചലമകളക-
              ന്നപ്പൊഴേറ്റം നടുങ്ങീ-
      ട്ടന്നോരോ വിദ്യ ചെയ്യും വിഷമശരഹര-
              സ്വാമികാമംതരട്ടേ             ൧
             (നാന്ദിയുടെഅവസാനം) 
   

സൂത്രധാരൻ-(പ്രവേശിച്ചു മുൻഭാഗത്തു നോക്കി സന്തോഷ ത്തോടെ) സൌജന്യാദിഗുണങ്ങളുടെ നിവാസഭൂമിയായ കട ത്തനാട്ടു് ഉദയവർമ്മ ഇളയ തമ്പുരാൻ തിരുമനസ്സിലെ കല്പന പ്രകാരം നാനാദേശങ്ങളിൽനിന്നും വന്നുചേർന്നിരിക്കുന്ന വിദ്വാന്മാരുടെ ഈ സദസ്സുകേമം തന്നെ ഇവരുടെ വിനോ ദത്തിനുവേണ്ടിത്തന്നെയായിരിക്കണം തിരുമനസ്സുകൊണ്ട് എന്നെ കല്പിച്ചു വരുത്തിയതും അതിനാൽ--

       കലിമലമകലും മട്ടാദരാൽ സാധുലോകാ-
       വലി കലിതവിലാസം തിങ്ങുമീരംഗഭൂവിൽ

.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/8&oldid=172418" എന്ന താളിൽനിന്ന് ശേഖരിച്ചത്