ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒന്നാമങ്കം ൩
ന. ഭവതി ഇനി പതിവുപോലെ കഥക്ക് ആക്ഷേപമുണ്ടാക്കി ത്തീർത്തും നേരം വൈകിക്കരുത്.
നടി--എന്നാൽ ഇതു തന്നെയാവട്ടെ; തിരുമനസ്സിലെ കല്പന പ്രകാരം ഉണ്ടാക്കിയതാകയാലും മറ്റും എനിക്കു യാതൊരാ ക്ഷേപവുമില്ല. ഏത് ഋതുവിനെക്കുറച്ചാണു ഞാൻ ഗാനം ചെയ്യേണ്ടത്?
സൂത്രധാരൻ--സംശയമുണ്ടോ?കണ്ടില്ലെ? ഇതാ ഈ ഉദ്യാനത്തിൽ--
നെടിയവ സമമാക്കിക്കൊണ്ടു കണ്ടിച്ച ശീമ- ച്ചെടികളൊടിടചേർന്നീ നാട്ടുപൂവള്ളിയെല്ലാം അടിമുതൽ മുടിയോളം പൂത്തുനിൽക്കുന്നതെങ്ങും വടിവൊടിഹ വസന്തശ്രീവിലാസത്തിനാലേ ൪
അത്രതന്നെയുമല്ല--
മെച്ചമൊടലർനിര ലതകളിൽ വെച്ചണയുന്നീവസന്തകാലത്തിൽ പിച്ചകലത വിടരാതൊരു പിച്ചകമാർന്നുള്ള മട്ടിൽ മരുവുന്നു. ൫
നടി--(പാടുന്നു)
മുല്ലബാലവല്ലി വാണിടുന്ന ദിക്കണഞ്ഞുടൻ നല്ലകോകിലാരവേണ താതനാം വസന്തവും ഫുല്ലഹാസശോഭ കണ്ടു നിർഭരം പ്രമോദമാ- ർന്നുല്ലസിക്കുമാറതിന്നു നന്മ ചേർത്തിടുന്നിതാ. ൬
സൂത്രധാരൻ--പാട്ടുവിശേഷമായി.എന്നുതന്നെയല്ല,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |