താൾ:Yayathi charitham 1914.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാമങ്കം ൬൫


        സേവിച്ചാനായതയ്യോ ശിവശിവ! ജരപൂ-
               ണ്ടാർത്തനായത്ര വീണാൻ,
        ഭൂവിന്നീശൻ പ്രസന്നാകൃതിയൊടുമെഴുനേ‌-
               ൽക്കുന്നു മുന്നേക്കണക്കെ.        ൧൫

മന്ത്രി--(കേട്ടിട്ട്)ദു:ഖസുഖങ്ങൾ ഒരുമിച്ചുണ്ടാകുന്നു. (പിന്നേയും അണിയറയിൽ)ഇതിലെ എഴുനെള്ളാം.

മന്ത്രി--ഇങ്ങോട്ടെഴുന്നള്ളിത്തുടങ്ങി.

          (എല്ലാവരും എഴുനീറ്റു നിൽക്കുന്നു)
    (അനന്തരം പ്രകൃതരൂപനായ രാജാവു പ്രവേശിക്കുന്നു)

മന്ത്രി--(വിദൂഷകനോട്)

           നിഗ്രഹത്തിനുമനുഗ്രഹത്തിനും
           വ്യഗ്രരായ് വരികയില്ല വേണ്ടുകിൽ,
           ഉഗ്രരാമൃഷികളെന്നതിങ്കലീ‌-
           വിഗ്രഹം വലിയ സക്ഷിയാണഹോ.     ൧൬
     (എല്ലാവരും ആചാരോപകാരം ചെയ്ത് ഇരിക്കുന്നു)

ദേവയാനി--ആര്യപുത്രനെ ഈ നിലയിൽ ഇനി കാണുമെന്നു വിചാരിച്ചിരുന്നില്ല.

വിദൂഷകൻ--അതു ശരിയാണു. തോഴർക്കു പണ്ടേത്തെക്കാളും പ്രഭ കൂടീട്ടുണ്ട്.

രാജാവ്-- ഇതിനാലെനിക്കു ലേശവും സന്തോഷമില്ല.

       കളരുചികലരും നൽച്ചന്ദനത്തയ്യു വെട്ടി-
       ക്കളവതുചിതമാണോ കാഞ്ഞിരം കാത്തുനിർത്താൻ?
       വളരെയനുചിതം താനുണ്ണിയെജ്ജിർണ്ണനാക്കീ-
       ട്ടിളയിലിവനിവണ്ണം ഭോഗഭാക്കായതോർത്താൽ. ൧൭
                                  11 *

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/72&oldid=172411" എന്ന താളിൽനിന്ന് ശേഖരിച്ചത്