താൾ:Yayathi charitham 1914.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬ യയാതിചരിതം


മന്ത്രി--ഇങ്ങിനെ തിരുമനസ്സുകൊണ്ട് ഇപ്പോൾ തീർച്ചപ്പെടുത്തു ന്നതാണെങ്കിൽ പ്രജകൾ കഷ്ടപ്പെട്ടുപോവുമല്ലൊ.

രാജാവ്--അതു വിചാരിച്ചിട്ടാണു ഞാനും സമ്മതിച്ചത്. അവനെ ഈ നിലയിലാക്കുവാൻ ഒട്ടും മനസ്സുണ്ടായിട്ടല്ല. അതിനാൽ,

        എടുക്കും, സംസാരക്കൊതിയിതവസാനിച്ചു മതിയാ-
        യൊടുക്കം മൽപ്പുത്രൻ പരമനുഭവിച്ചുള്ള നില ഞാൻ,
        മിടുക്കൻ താൻ പിന്നെബ്ഭുവനതലഭോക്താവുമതിനാൽ
        തിടുക്കം തീർന്നിടും നിജഹൃദി ജനങ്ങൾക്കു സങ്കടം.  ൧൮

ഇപ്പോൾ തന്നെ മന്ത്രി ഇങ്ങിനെ പ്ർസിദ്ധപ്പെടുത്തണം. "എന്റെ അഞ്ചാമത്തെ പുത്രന്നൊഴികെ മറ്റു നാലുപേർക്കും എന്റെ രാജ്യത്തിന്നോ ധനത്തിന്നോ യാതൊന്നിനും അവകാശമില്ല" എന്ന്. എല്ലാ ജനങ്ങളും അറിയട്ടെ.

മന്ത്രി--കല്പനപ്രകാരം പ്രവൃത്തിക്കാം.(പോയി)

രാജാവ്--(വിദൂഷകനോട്) പോയി വിശ്രമിക്കാം.

                      (വിദൂഷകൻ പോയി)

രാജാവ്--(ദേവയാനിയോട്) ഭവതി ഇനി ശർമ്മിഷ്ഠയെ ഏതു നിലയിൽ വിചാരിക്കും?

ദേവയാനി--എനിക്ക് ഇവിടെ രണ്ടുവാക്കു പറയേണ്ടതുണ്ട്. അതു നിങ്ങൾ രണ്ടാൾകൂടി ധരിക്കേണ്ടതുമാണു. പല സംഗതി യിലും ശർമ്മിഷ്ഠയെ ഞാൻ ബുദ്ധിമുട്ടിച്ചതോർത്തിട്ട് എന്റെ മനസ്സ് ഇപ്പോൾ നടുങ്ങുന്നു. അതുകൊണ്ട് കിഴുക്കടെ കഴിഞ്ഞ തൊക്കെ ശർമ്മിഷ്ഠ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/73&oldid=172412" എന്ന താളിൽനിന്ന് ശേഖരിച്ചത്