ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൪ യയാതിചരിതം
പൂത--ജ്യേഷ്ഠന്മാർ എന്റെ പേരിൽ ദയയുള്ളവരാണു.എന്തെന്നാൽ-
മനസി ഹിതമെഴുംവിധം സഹായം ജനകനു ചെയ്യണമെങ്കിലസ്സുതന്റെ ജനനമതു കൃതാർത്ഥമാമതിന്നി- ജ്ജനമിതുനാളവകാശിയായിവന്നു. ൧൪
എന്നെ മുമ്പെതന്നെ വിളിക്കാഞ്ഞിട്ടല്ല്ലെ? അല്ലെങ്കിൽ മറ്റാരോടും ചോദ്യത്തിന്നു അവകാശം തന്നെ ഉണ്ടായിരു ന്നില്ലല്ലൊ.
ശർമ്മിഷ്ഠ--ഉണ്ണി വയസ്സുകൊണ്ട് എല്ലാവരുടേയും താഴെയല്ലേ? ജ്യേഷ്ഠന്മാരാരെങ്കിലും തന്നെയാവട്ടെ എന്നു വെച്ചിട്ടാണു.
വിദൂഷകൻ--പിന്നെയെല്ലാം കൊണ്ടും ഇദ്ദേഹം ജ്യേഷ്ഠന്മാരുടെ മീതെതന്നെയാണു.
ദേവയാനി--ഇനി ഉണ്ണിതന്നെയാണു ഞങ്ങൾക്കും അച്ഛന്റെ ശേഷം രാജ്യത്തിന്നും ആശ്രയമായിട്ടുള്ളത്.
പൂരു--രാജ്യഭ്രമവും മറ്റും എനിക്കില്ല. ഇപ്പോൾ അച്ഛന്റെ ദീനം മാറികണ്ടാൽ മതിയെന്നേ ആഗ്രഹമുള്ളൂ. ഇനി ഈ നിലയിൽ ബുദ്ധിമുട്ടിക്കുന്നില്ല. ദീനം ഇപ്പോൾ മാറ്റിക്കളയാം.(എണീറ്റുപോയി)
(അണിയറയിൽ) ശ്രീവാർന്നോരിക്കുമാരൻ കരമതിലരിയും പൂവുമമ്പോടെടുത്തി- ട്ടാവാഹിക്കുന്നു ഭക്ത്യാ നൃപതിയുടെ വപു സ്സിന്നിതാ മൂന്നുവട്ടം
.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |