ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൨ യയാതിചരിതം
അവൻ കാണിച്ചു നിയ്യെന്തു വിചാരിക്കുന്നു?
(അനുദ്രുഹു മണ്ടാതെനിൽക്കുന്നു)
ശൎമ്മിഷ്ഠ--നിങ്ങളെ രണ്ടാളേയും എനിക്കു മേലിൽ കാണെണ്ടുന്ന ആവശ്യമില്ല, എന്റെ മുമ്പിൽനിന്നു വല്ലവഴിക്കും പൊയിക്കൊൾവിൻ.
(ദ്രുഹ്യുവും അനുദ്രുഹ്യുവും പോയി)
ശൎമ്മിഷ്ഠ--
ഗുരുത്വമില്ലാത്തൊരു മക്കളെപ്പെ- റ്റൊരുത്തി ഞാനോൎക്കുകിലെത്ര പാപി മരിക്കയാണീവക ദുഷ്ഠരെക്ക- ണ്ടിരിക്കുവാനില്ല മനസ്സശേഷം. ൧൧
(അണിയറയിൽ)
എന്താണമ്മേ! എന്നെ വിളിക്കാതെ പോന്നിട്ട് ഇപ്പോൾ ജ്യേഷ്ഠന്മാരുടെ നേരെ വക്കാണിക്കുന്നത്?
മന്ത്രി--മനസ്സു തണുപ്പിക്കുന്നതായൊരു ശബ്ദം കേൾക്കുന്നുവല്ലോ.
പുരു--(പ്രവേശിച്ചു രാജാവിന്റെ കാക്കൽ നമസ്ക്കരിച്ചും കൊണ്ട്)
അടിയിലണയുമിപ്പരാഗപൂരം മുടിയിൽ മുദ്രാ വിലസേണമെന്നുമെന്നും, അടിയനു മനതാരിലേവമന്യേ കൊടിയൊരു വാഞ്ചിതമില്ല തെല്ലുപോലും. ൧൨
(രാജാവു പണിപ്പെട്ട് അനുഗ്രഹിക്കുന്നു)
മന്ത്രി--(വിചാരം) സോമവംശത്തിങ്കലെ കീൎത്തി ശോഭിച്ചു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |