താൾ:Yayathi charitham 1914.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാമങ്കം ൩൫


രു സേവയുമില്ല.

ദേവയാനി-- ആരായിട്ടും സേവയില്ലാതെ ഇവൾ രണ്ടു മൂന്നു പെറ്റതെങ്ങിനെ?

വിദൂഷകൻ--അത് എന്റെ സ്നേഹിതനായ ഒരാളാണെന്നും മറ്റും മുമ്പ് ഒരു ദിവസം ഉണർത്തി ച്ചിട്ടുണ്ടല്ലൊ.

ദേവയാനി--താൻ തന്നെയാണു ഇവൾക്ക് യോജിപ്പ്. ഈ കോങ്കണ്ണും പതിമൂക്കും ഇവൾക്കു നല്ല യോജിപ്പാണു.

വിദൂഷകൻ--ഞാൻ ഇത്ര ബീഭത്സനാണെന്നോ ഇവിടുന്നു മനസ്സിലാക്കിയത്?

ദേവയാനി-- അതല്ല,കാമദേവനെന്നാണു. ഇവളുടെ ചെക്കന്മാരാരേപ്പോലെയാണാവോ? ശർമ്മിഷ്ട്ഠേ! നിന്റെ ചെക്കന്മാർക്കു പ്രായം എത്രയായി?

ശർമ്മിഷ്ഠ-- നല്ല വിവർമില്ല. ഒടുവിലത്തവന്നു നാലാണു.

ദേവയാനി--ഓ! ഇവളുടെ ചെക്കന്മാരുടെ പ്രസംഗംവന്നപ്പോൾ എന്റെ ഉണ്ണികളെ ഓർമ്മവന്നു. എനിക്കും ആര്യപുത്രനും അവരെ കാണാതെ അരനിമിഷം ഇരിക്കാൻ വയ്യ. ശർമ്മിഷ്ഠേ! ഉണ്ണികളെ ഇങ്ങോട്ടുകൊണ്ടുവാ.

ശർമ്മിഷ്ഠ--കല്പനപോലെ (പോയി)

രാജാവ്--ഇത്രകാലം ചെന്നിട്ടും ഭവതി അന്നെത്തെ സംഗതിക്ക് ഇവളിൽ ശഠിക്കുന്നുവല്ലൊ. ഇങ്ങിനെയായാൽ, കഠിനഹൃദയയെന്ന് ദുഷ്കീർത്തിയുണ്ടായിത്തീരും.

ദേവയാനി--മതി മതി. അങ്ങ് പലപ്പോഴും ഇവളുടെ ഭാ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/44&oldid=172380" എന്ന താളിൽനിന്ന് ശേഖരിച്ചത്