ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൮ യയാതിചരിതം
ഗം പറയാറുണ്ട്. ഇവൾക്കാണെങ്കിൽ പുരുഷന്മാരെ വശീകരിക്കാൻ ബഹുസാമർത്ഥ്യവുമുണ്ട്. ഇപ്പോൾ എന്റെ നിഷ്കർഷകൊണ്ടല്ലെ മോടിയും പത്രാസ്സും ഒക്കെ ഒന്നു ചുരുങ്ങിയത്.
രാജാവ്--ഞാനൊരു വിടനാണെന്നാണോ ഭവതി മനസ്സിലാക്കിയത്?
ദേവയാനി--ആര്യപുത്രൻ പണ്ടേ ഇവളിൽ അനുരക്തനാണെന്നു ഞാൻ കേട്ടിട്ടുണ്ട്.
രാജാവ്--അതു വെറുതെ നാട്ടുകാരുണ്ടാക്കിത്തീർത്തതാണു. അങ്ങിനെയാണെങ്കിൽത്തന്നെ ഭവതിയുടെ ദാസിയായതിൽ പിന്നെ സംശയത്തിന്നവകാശമുണ്ടോ?
വിദൂഷകൻ--തോഴരു ഈപറഞ്ഞതു ശരിയാണു.
തടിക്കു താരുണ്യമവൾക്കുദിക്കിലും പിടിക്കുമോ ദാസിയെ മാനമുള്ളവൻ? കുടിക്കുമോ കാലു നനച്ച നീരു താ- നടിച്ചിടും ചൂലു തലെക്കുവെക്കുമോ? ൧0
(അണിയറയിൽ) അമ്മയും അച്ശനും ഇവിടെയുണ്ടോ?
ദേവയാനി--ഉണ്ണികൾ വന്നുതുടങ്ങി.
(ശർമ്മിഷ്ഠ തുർവശുവിനെ എടുത്തും യദുവിനെ കൈക്കു പിടിച്ചും പ്രവേശിക്കുന്നു)
ദേവയാനി--(യദുവിനോട്)ഉണ്ണി! അച്ഛനെ നമസ്കരിക്കു.
യദു--എനിക്കിപ്പോൾ കഴിയില്ല.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |