താൾ:Yayathi charitham 1914.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ യയാതിചരിതം


ദേവയാനി--(കോപത്തോടുകൂടി) എന്റെ ഇപ്പോഴത്തെ നിലെക്കു മദകാരണം ഇവൾക്കു ണ്ടായിട്ടുണ്ടോ? അതിന്റെ ഫലം ഇതാണു. (കഴുത്തിൽ പിടിച്ചു തള്ളുന്നു.)

                    (ശർമ്മിഷ്ഠ എഴുനീറ്റു കരഞ്ഞും കൊണ്ടു പിന്നേയും നിൽക്കുന്നു)

രാജാവു--(വിദൂഷകനോട് സ്വകാര്യം) ഇതിന്റെശേഷം ഞാൻ പ്രവർത്തിക്കട്ടെ.

വിദൂഷകൻ--(സ്വകാര്യം) വരട്ടെ; കാലമായാൽ ഞാൻ പറയാം.

രാജാവ്--(സ്വകാര്യം) ഇങ്ങിനെ എത്രകാലം സഹിച്ചിരിക്കാം?

വിദൂഷകൻ--(സ്വകാര്യം) ആ മഹർഷിപ്പിശാചിനെ അറിയുമല്ലൊ.

ദേവയാനി--ശർമ്മിഷ്ഠേ! എന്റെ കാലുഴിയുക.(ശർമ്മിഷ്ഠ തലയും താഴ്ത്തിഅപ്രകാരം ചെയ്യുന്നു)

വിദൂഷകൻ--ഇപ്പോൾ അല്പം ഇടകൊടുക്കുക. പിടിച്ചുതള്ളീട്ടുള്ള വേദന അല്പം മാറട്ടെ.

ദേവയാനി--തനിക്കാണല്ലോ വേദന? താനിവളൂടെ സേവക്കാരനാണു. എന്നോടിവളെപ്പറ്റി മേലാൽ വല്ലതും സംസാരിച്ചാൽ ശേഷമുണ്ട്. ബ്രാഹ്മണനാണെന്നു പിന്നെയേ വിചാരിക്കുള്ളൂ.

വിദൂഷകൻ--ഇങ്ങിനെ കല്പനയാവരുത്. ഞാനായിട്ട് ഒ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/43&oldid=172379" എന്ന താളിൽനിന്ന് ശേഖരിച്ചത്