ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മൂന്നാമങ്കം ൩൫
നീറും വൈരമഹാനലൻ മനസി വ- ന്നെന്നും ജ്വലിച്ചൂർദ്ധ്വമായ് കേറുന്നുണ്ടൊരു കാലമിക്കുലടയെ ക്കത്തിക്കരിച്ചീടുമേ. ൭
രാജാവ്--(വിചാരം)പന്തീരാണ്ടായിട്ടുകൂടി ഈ ഭദ്രകാളിയുടെ വാക്ക് ഇങ്ങിനെതന്നെ യിരിക്കുന്നുവല്ലൊ.
ശർമ്മിഷ്ഠ--ഇങ്ങിനെ തിരുമനസ്സിൽ തോന്നുന്നതു സങ്കടമാണ്.
എന്നും തൃപ്പദസേവചെയ്തുസവിധേവാഴുംപരാധീനയാ- ണെന്നുള്ളോരനുകമ്പ ലേശമിവളിൽ കൂടാതെ കൂടും രുഷാ അന്നുണ്ടായൊരനീതിയോതിവിടുന്നാഹന്തകോപാന്ധയാ യിന്നും ഹന്ത!വെറുപ്പുകാട്ടുകിലിവൾക്കാരാണൊരാലംബനം,
രാജാവ്--(വിചാരം)ഇതുകാണ്മാൻ സംഗതിയായല്ലൊ.
കേമത്തിലിക്കുടിലമാനസ രാജ്ഞിയായും, പ്രേമപ്രകർഷനിധി മൽപ്രിയ ദാസിയായും, ഈമട്ടിലെന്നുമിതുമാതിരി കണ്ടിരിപ്പാ- നീ മണ്ടയിൽക്കമലയോനി വരച്ചുവല്ലോ. ൯
ദേവയാനി--ചേട്ടേ! അന്നു കണ്ടൻകിണററിൽ മറിച്ചപ്പോൾ നിന്റെ ഈവിനയം എവിടെയായിരുന്നു?
വിദൂഷകൻ-അന്ന് അച്ഛന്റെകൂടെ ചതുർവിധ ഭോജനം കഴിച്ചു സുഖമായി ലാത്തുന്നകാലമല്ലേ? അതിനാൽ മദം വർദ്ധിച്ചായിരിക്കും.
.
.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |